×

17 ന് ഹര്‍ത്താല്‍ പരിഗണനയില്‍, സ്ത്രീകളെ തടയുമെന്ന് ആചാരസംരക്ഷണ സമിതി

ശബരിമല : ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ശബരിമല കേസിലെ വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണം. അല്ലെങ്കില്‍ വിമോചന സമരത്തെക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

ശബരിമല വിശ്വാസികളുടേതാണ്. പൊതുസ്ഥലമല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ ഗാന്ധിമാര്‍ഗത്തില്‍ തടയും. 16 ന് സെക്രട്ടേറിയറ്റ് നടയില്‍ ലക്ഷംപേരെ പങ്കെടുപ്പിച്ച്‌ അയ്യപ്പ ഭക്തസംഗമം സംഘടിപ്പിക്കും. നട തുറക്കുന്ന 17 ന് പമ്ബയില്‍ ഭക്തലക്ഷങ്ങളുടെ പിന്തുണയോടെ നിരാഹാര ഉപവാസ യജ്ഞം സംഘടിപ്പിക്കുമെന്ന് സമിതി വൈസ് ചെയര്‍മാന്‍ രാഹുല്‍ ഈശ്വറും വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top