ഭിന്നശേഷിക്കാര്‍ക്കായി ഏഴുകോടിയുടെ സ്വത്ത് നല്‍കി ദമ്ബതികള്‍; മാതൃകയായത് സിഎച്ച് കണാരന്റെ മകളും ഭര്‍ത്താവും
തിരുവനന്തപുരം > ഏഴുകോടി വില വരുന്ന സ്വത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കാന്‍ ഒരുങ്ങി മാതൃകയാവുകയാണ് ദമ്ബതികളായ എന്‍ കമലാസനനും ഭാര്യ സി കെ സരോജിനിയും. കൊല്ലം വെളിയത്തെ വീടും സ്ഥലവും ഇവര്‍ സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. കോഴിക്കോട്ടെ നാലരക്കോടിയുടെ സ്വത്തും ഭിന്നശേഷിക്കാര്‍ക്കായി കൈമാറുമെന്നും ദമ്ബതികള്‍ വ്യക്തമാക്കി.
സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സിഎച്ച് കണാരന്റെ മകളാണ് സരോജിനി.
ഭിന്നശേഷിക്കാര്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ടാണ് ദമ്ബതികള്‍ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറിയത്. കൊല്ലം വെളിയത്തെ മൂന്നുകോടി വിലവരുന്ന കെട്ടിടവും സ്ഥലവുമാണ് സാമൂഹ്യനീതി വകുപ്പിന് കൈമാറിയത്.
തന്റെയും ഭാര്യയുടേയും കാലശേഷം കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ വീടും പതിനഞ്ച് സെന്റും കൈമാറും; കമലാസനന്‍ പറഞ്ഞു. രക്ഷിതാക്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗത്തെ കുറിച്ചുള്ള ആലോചനയില്‍ നിന്നാണ് ഇവര്‍ക്കായി ഒരു കേന്ദ്രം ഉണ്ടാവണമെന്ന ആഗ്രഹം ദമ്ബതികള്‍ക്കുണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. റിട്ടയേര്‍ഡ് അധ്യാപകനായ കമലാസനന്‍ ചെറൂട്ടി റോഡിലെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗണപത് സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു സികെ സരോജിനി
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്