മുതുക് ചവിട്ടുപടിയാക്കിയ ജെസലിന് 12 ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി നല്‍കി
കോഴിക്കോട്: പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ആദരം. രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിന് മഹീന്ദ്രയുടെ മറാസോ കാറാണ് സമ്മാനമായി നല്‍കിയത്.
സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സമ്മാനമാണിതെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ടീം വര്‍ക്കിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വണ്ടി ഉപയോഗിക്കുമെന്നും മലപ്പുറം ജില്ലയിലെ ട്രോമാ കെയറില്‍ ആര്‍ക്ക് , എവിടെ ആവശ്യമുണ്ടെങ്കിലും തന്നെ അറിയിച്ചാല്‍ മതിയെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.
ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്. മനസ്സില്‍ തട്ടിയൊരു സംഭവമാണിത് എന്നും ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നും ഇറോം മോട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രി ടി പി രാമകൃഷ്ണനാണ് ജെയ്‌സലിന് ഈ സമ്മാനം നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്