×

11 സീറ്റുകള്‍ ; അമിത്ഷായുടെ വ്യാമോഹമാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹമാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബിജെപിക്ക് 11സീറ്റ് കിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും. ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബിഡിജെഎസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. അത് ചെങ്ങന്നൂരില്‍ കണ്ടതാണ്, സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്ത പിഎസ് ശ്രീധരന്‍പിള്ളയുടെ സ്വീകരണയോഗത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കാത്തത് ശരിയായ നടപടിയല്ല.ബിജെപിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല.ദേശീയ അധ്യക്ഷന്‍ പരിഹരിക്കാന്‍ നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top