‘നൂറിനെ’ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി, പമ്ബുകളില്‍ ഡിസ്‌പ്ലെ പരിഷ്‌കരണത്തിന് തയാറെടുപ്പുകള്‍; ഇന്ധന വില സെഞ്ച്വറിയിലേക്ക്
കൊച്ചി: ഇന്ധനവില അനുദിനം കുതിച്ചുയരുന്നതിനിടെ, പെട്രോള്‍ വില നൂറിലെത്തിയാല്‍ പമ്ബുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി കമ്ബനികള്‍ തയാറെടുപ്പു തുടങ്ങി. ഈ നിരക്കില്‍ വര്‍ധന തുടര്‍ന്നാല്‍ പ്രീമിയം പെട്രോളിന്റെ വില ആഴ്ചകള്‍ക്കകം തന്നെ നൂറിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പമ്ബുകളിലെ ഡിസ്‌പ്ലേ മാറ്റുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായി എണ്ണക്കമ്ബനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ ചില പമ്ബുകളിലെ ഡിസ്‌പ്ലേയേില്‍ വില 99.99 വരെയാണ് രേഖപ്പെടുത്താനാവുക. വില നൂറിലെത്തിയാല്‍ ഈ ഡിസ്‌പ്ലേ വച്ച് വില്‍പ്പന നടത്താനാവില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ പമ്ബുടമകള്‍ ആശയക്കുഴപ്പത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
സാദാ പെട്രോളിന്റെ വില നൂറിലെത്താന്‍ സമയമെടുക്കുമെങ്കിലും പ്രീമിയം പെട്രോള്‍ ഈ നിരക്കില്‍ വര്‍ധന തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കകം തന്നെ നുൂറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്‍കൂട്ടിക്കണ്ട് ഡിസ്‌പ്ലേയില്‍ മാറ്റം വരുത്താനുള്ള തയാറെടുപ്പിലാണ് കമ്ബനികള്‍. കേന്ദ്രീകൃതമായാണ് പമ്ബുകളിലെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേന്ദ്ര സെര്‍വറിലും ഓരോ ഔട്ട്‌ലെറ്റിലുമുള്ള ഡിസ്‌പ്ലെയിലും മാറ്റങ്ങള്‍ വരുത്തണം. പമ്ബുകള്‍ അടച്ചിടാതെ ഇതു മാറ്റുന്നതിനുള്ള ആലോചനകളാണ് കമ്ബനികള്‍ നടത്തുന്നത്.
്‌അതിനിടെ തുടര്‍ച്ചയായ അന്‍പതാം ദിവസവും ഇന്ധന വില വര്‍ധന തുടര്‍ന്നു. സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്.
84 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില. കേരളത്തില്‍ ഡീസല്‍ വില ചില സ്ഥലങ്ങളില്‍ ലിറ്ററിന് 80 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിന് പുറത്ത് ഇന്നലെ ഡീസലിന് വില 80.22 രൂപ വരെയെത്തി. നഗരത്തില്‍ 78.87 രൂപയായിരുന്നു വില. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ വരെ ഉയരും.കോഴിക്കോടും നഗരത്തിന് പുറത്ത് ഡീസല്‍ വില ലിറ്ററിന് 80 രൂപയിലേക്ക് അടുക്കുകയാണ്.
ഡീസലിനൊപ്പം പെട്രോള്‍ വിലയിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍വില 85 രൂപ കടന്നു. രണ്ടു ജില്ലകളിലും നഗരത്തിന് പുറത്തുളള വില 86 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിലും നഗരത്തിന് പുറത്ത് വില 85 കടന്നു.സെപ്റ്റംബര്‍ ആദ്യദിനം മുതല്‍ വന്‍വിലക്കയറ്റമാണ് ഇന്ധനവിലയിലുണ്ടാകുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില കൂടാനുളള കാരണമായി എണ്ണക്കമ്ബനികള്‍ പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്