×

കോഴിക്കോട് പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ മുടി

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആമാശയത്തില്‍ നിന്ന് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട് നീക്കം ചെയ്തു.

കോഴിക്കോട് പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ മുടി

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്.

മുടിക്കെട്ടിന് 30 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേ രൂപത്തിലാണ് ഇതും ഉണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അമിത ആകാംക്ഷയും അമിത സമ്മർദ്ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന അവസ്ഥയാണിത്. പെണ്‍കുട്ടികളിലാണ് ഇത്തരം കേസുകള്‍ അധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങളോളമായി പല സമയത്ത് കടിക്കുകയുും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേർന്ന് ട്യൂമറായി മാറും. ഇതിന്റെ ശാസ്ത്രീയനാമം ട്രൈക്കോബിസയർ എന്നാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top