ദുരിതാശ്വാസ ഫണ്ടിലേക്ക് 480 ഓളം അംഗങ്ങളുള്ള അമ്മ നല്‍കിയത് 10 ലക്ഷം; പോയി ചത്തൂടെ നിങ്ങള്‍ക്കെന്ന് സോഷ്യല്‍മീഡിയ

സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങള്‍ ഉള്ള അമ്മ സംഘടന നല്‍കിയത് വെറും പത്ത് ലക്ഷം രൂപയാണെന്ന് ആളുകള്‍ വിമര്‍ശിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്