×

​പ്രകടനപത്രികയില്‍ വാഗ്​ദാനം ചെയ്​തതാണ്​ മുന്നാക്ക സംവരണം; പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്​ടപ്പെടുന്നില്ലെ- കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം ബോര്‍ഡില്‍ സാമ്ബത്തിക സംവരണമല്ല നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക്​ 10 ശതമാനം സംവരണം നല്‍കാനാണ്​ മന്ത്രിസഭ തീരുമാനിച്ചത്​. ഇതിനെ സാമ്ബത്തിക സംവരണമായി പറയാന്‍ കഴിയുമോ ​എന്നും കടകംപള്ളി വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു.

ഇടതുമുന്നണിയുടെ ​പ്രകടനപത്രികയില്‍ വാഗ്​ദാനം ചെയ്​തതാണ്​ മുന്നാക്ക സംവരണം. ഉന്നത ജാതിയില്‍പെട്ട പാവപ്പെട്ടവന്​ സംവരണം നടപ്പാക്കണമെന്നാണ്​ സി.പി.എമ്മി​ന്‍റെയും പ്രഖ്യാപിത നിലപാട്. അതുകൊണ്ട്​ പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്​ടപ്പെടുന്നില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top