×

സ്വര്‍ഗ്ഗ കുന്നിലെ കുര്യാക്കോസ്‌ രണ്ട്‌ മണിക്കൂര്‍ സിനിമ; ചെലവ്‌ ഒന്നേകാല്‍ ലക്ഷം മാത്രം.. ഇമ്മാനുവേലും താരമാകുന്നു

തന്നെ പരിഹസിച്ചവരോടും പിന്തുണച്ചവരോടും സ്നേഹം മാത്രം. ഇമ്മാനുവൽ  NK തിരക്കഥ എഴുതി സംവിധാനം ചെയ്ത സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്  പ്രദർശനത്തിനെത്തും

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം

ഇമ്മാനുവേൽ എൻ കെ””

“” നാളെ നിങ്ങൾ വിധിയെഴുതും….

സുഹൃത്തുക്കളെ…., ഞങ്ങളുടെ ആദ്യ സംരംഭമായ ലോകത്തിലെ ഏറ്റവും കുറഞ്ഞ തുകക്ക് നിർമിച്ചതുമായ സ്വർഗ്ഗക്കുന്നിലെ കുരിയാക്കോസ് എന്ന സിനിമ നിങ്ങൾക്ക് വേണ്ടി നാളെയും അതിന്റെ പിറ്റേന്നും (ഫെബ്രുവരി 3 ശനി, 4 ഞായർ )എറണാകുളം ചിൽഡ്രൻസ് പാർക്കിൽ (മഹാരാജാസ്,ഗവണ്മെന്റ് ഹോസ്പിറ്റലിനും സെൻറ് തെരാസസിനും നടുവിൽ സുഭാഷ് പാർക്കിന്റെ തുടക്കത്തിൽ വലത്തേ അറ്റം ഉള്ളിലേക്കുള്ള കട്ട് റോഡിൽ തുടക്കം ഇടത് ) ദിവസ്സേന 5 ഷോ (10 am, 12 pm, 2 pm, 4 pm, 6 pm) വീതം പ്രദര്ശിപ്പിക്കുന്നുണ്ട് എന്ന വിവരം നിങ്ങൾക്കറിയാമല്ലോ.സ്വാഭാവികമായും ഇത്രയും ചെറിയ തുകക്ക് ഒരു നനഞ്ഞ സിനിമ പോലും നിർമിക്കാൻ സാധിക്കില്ല എന്ന ധാരണ എല്ലാ സിനിമാക്കാരിലും പ്രേഷകരിലും ഉണ്ട്. സ്വദേശത്ത്‌ നിന്നും വിദേശത്തു നിന്നും പലരും എന്നെ വിളിച്ചു പരിഹസിച്ചിട്ടുമുണ്ട്.വലിയ അവകാശവാദങ്ങളൊന്നും ഞങ്ങൾ അപ്പോഴും ഇപ്പോഴും മുഴക്കിയിട്ടില്ല.ഈ സിനിമയുടെ മുഴുവൻ തുകയായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കു രണ്ടു മണിക്കൂർ ദൈർഖ്യമുള്ള ഈ കൊച്ചു ചിത്രത്തോട് ഒരു കൂട്ടം പാവപ്പെട്ട കലാകാരന്മാർ പുലർത്തിയിരിക്കുന്ന ആത്മാർഥത കാണുവാൻ വേണ്ടി മാത്രമാണ് നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്. മാത്രമല്ല പരിഹസിച്ചവർക്കുള്ള മറുപടിയും.ഈ ചലച്ചിത്രം കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്പ്രായം നല്ലതായാലും മോശ്ശമായാലും നവമാധ്യമങ്ങളിൽ കുറിപ്പെഴുതണം എന്ന് ഞങ്ങൾ താഴ്മയായി അപേക്ഷിക്കുകയാണ്.കുറഞ്ഞ പക്ഷം ആത്മ വിശ്വാസ്സം നഷ്ട്ടപ്പെട്ടു ഒതുങ്ങിക്കഴിയുന്ന ഏതേലും ഒരു കലാകാരന് മുൻപോട്ടു സഞ്ചരിക്കാൻ ഈ സിനിമയുടെ വാർത്തകൾ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആദ്യമേ തന്നെ സർവശക്തനായ എന്റെ ദൈവത്തിന് നന്ദി. ആരുടേയും പേരെടുത്തു പറയുന്നില്ല. നിങ്ങൾ തീർച്ചയായും കടന്നു വരണം.മാറ്റത്തിന്റെ ഒരു മാറ്റൊലി മുഴങ്ങട്ടെ.എന്നെ സ്നേഹിക്കുകയും സഹായിക്കുകയും തളർന്നപ്പോഴൊക്കെ താങ്ങായി കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം പൂച്ചെണ്ടുകൾ….

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top