സ്വന്തമായി ലോഗോ പുറത്തിറക്കുന്ന ആദ്യ നഗരമായി ബംഗളുരു
സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരമായി ബംഗളുരു മാറി. ബംഗളുരുവിന്റെ ലോഗോ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെയാണ് പ്രകാശനം ചെയ്തത്. വിദേശ നഗരങ്ങളായ ന്യൂയോര്‍ക്, സിംഗപൂര്‍ എന്നിവിടങ്ങളില്‍നിന്ന് മാതൃകയുള്‍ക്കൊണ്ടാണ് പുതിയ സ്വന്തമായി ലോഗോ പുറത്തിറക്കിയത്.
ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചും കന്നഡ ഉപയോഗിച്ചും ബംഗളുരു എന്ന് എഴുതിക്കൊണ്ട് ടൈപോഗ്രഫിക്കല്‍ ലോഗോയാണ് ഡിസൈന്‍ ചെയ്തികരിക്കുന്നത്. രണ്ടുഭാഷകളില്‍ ഉള്ള ലോഗോയുടേയും ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ ചുവപ്പ് നിറത്തിലാണ്.
ചുവന്ന അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബിയു എന്നാണെന്നും അത് ബംഗളുരുവിന്റെ സംസ്കാരത്തെ സൂചിപ്പിക്കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു. ആരേയും ഒന്നും അടിച്ചേല്‍പ്പിക്കാതെ താത്പര്യം ഉള്ളതുമാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന സംസ്കാരമാണിതെന്നും ഇവര്‍ പറയുന്നു. വിനോദ് കുമാര്‍ എന്ന ക്രിയേറ്റീവ് ഡിസൈനറാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്വന്തമായി ലോഗോ ഉള്ളത് ടൂറിസം രംഗത്ത് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബംഗളുരു എന്ന ബ്രാന്‍ഡ് മനസുകളില്‍ ഉറപ്പിക്കാന്‍ ലോഗോ സഹായിക്കുമെന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി സൂചിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്