സ്വകാര്യ ബസ് സമരം ; കൂടുതല്‍ ബസ് സര്‍വ്വീസുകളുമായി കെഎസ്‌ആര്‍ടിസി;
കൊച്ചി: മിനിമം ചാര്‍ജ് പത്ത് രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം തുടങ്ങി. ഇന്ന് രാവിലെ മുതല്‍ ബസുകള്‍ ഒന്നും നിരത്തില്‍ ഇറങ്ങിയിട്ടില്ല. പണിമുടക്കിനെത്തുടര്‍ന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. സമരം മുതലെടുത്ത് വരുമാനം വര്‍ധിപ്പിക്കാനാണു കെഎസ്‌ആര്‍ടിസിയുടെ നീക്കം.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്‌ആര്‍ടിസിക്കു നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇന്‍സ്പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ മേഖലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതായും കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്