സുഷമ സ്വരാജ് സൗദി രാജാവിനെ കാണാന്‍ എത്തിയത് തലമുണ്ടിടാതെ; വിമര്‍ശനം ഉയര്‍ത്തി മൗലികവാദികള്‍
റിയാദ്: സൗദി അറേബ്യയിലേക്ക് ലോക വനിതാ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ വിവിധ ചോദ്യങ്ങള്‍ പലയിടത്തു നിന്നുമായി ഉയരാറുണ്ട്. ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകും പ്രധാനമായി ഈ നേതാക്കളുടോ ഓരോ ചലനവും ഒപ്പിയെടുക്കാന്‍ ഉണ്ടാകുക. സൗദിയിലെ നിയമം അനുസരിച്ച് സ്ത്രീകള്‍ മുടി മറയ്ക്കണം എന്നാണ്. അതുകൊണ്ട് തന്നെയാണ് വനിതാ നേതാക്കള്‍ എങ്ങനെ പെരുമാറുന്നു എന്ന് ഏവരും ഉറ്റുനോക്കുന്നത്. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയപ്പോഴും ഈ ചോദ്യം ഉയര്‍ന്നു. എന്നാല്‍, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ സുഷമ തലമറയ്ക്കാന്‍ കൂട്ടാക്കിയില്ല.
സല്‍മാന്‍ രാജാവിപ്പം ഇരുന്ന് സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് സുഷമ പെരുമാറിയത്. അതേസമയം സുഷമയുടെ പെരുമാറ്റം തീവ്ര മതമൗലിക വാദികള്‍ക്ക് സുഖിച്ച മട്ടില്ല. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ സുഷമ സൗദി നിയമം അനുസരിച്ച് പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. നേരത്തെ ഹിലാരി ക്ലിന്റന്‍, മിഷേല്‍ ഒബാമ, തെരേസ മേ, ആഞ്ചെലെ മെര്‍ക്കല്‍ തുടങ്ങിയ നേതാക്കളും തലമുണ്ട് ധരിക്കാതെയാണ് സൗദി സന്ദര്‍ശനത്തിന് എത്തിയിരുവന്നത്. എന്നാല്‍, ഇക്കൂട്ടര്‍ കൈനീളമുള്ള ഉടപ്പു ധരിച്ചായിരുന്നു എത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്