. സുനാമി ഫണ്ടില്‍ നിന്ന് 1600 കോടിയാണ് അടിച്ചുമാറ്റിയത്… തുറന്നടിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. എത്രപേര്‍ കടലില്‍ പോയെന്നോ, എത്രപേര്‍ മരിച്ചെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്ന് ജനം ചോദിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്ത് പോയി നില്‍ക്കാം.
അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി ഫണ്ടില്‍ നിന്ന് 1600 കോടിയാണ് അടിച്ചുമാറ്റിയത്. സുനാമി ഫണ്ട് വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. സുതാര്യതയെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ല. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുകയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്