സി.ബി.ഐയോട് ക്ഷമിച്ചിരിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കിലും വൈദികനാകണം
കോട്ടയം: ഇനിയൊരു ജന്മമുണ്ടെങ്കിലും തനിക്ക് വൈദികനാകണമെന്ന് അഭയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാ. ജോസ് പൂതൃക്കയില്‍. അപമാനങ്ങള്‍ അഭിമാനമാക്കി മാറ്റുന്ന ഒരു ദിവസം വരുമെന്ന് തനിക്ക് തീര്‍ച്ചയുണ്ടായിരുന്നെന്ന് പൂതൃക്കയില്‍ പറഞ്ഞു. ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള വിധിയാണിതെന്നും തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെക്കുറിച്ച് പൂതൃക്കയില്‍ പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം എക്കാലവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പൂതൃക്കയില്‍ കൂട്ടിച്ചേര്‍ത്തു.
സഭാ മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂതൃക്കയില്‍. അഭയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ വിശ്വസനീയമായ തിരക്കഥയാണ് മെനഞ്ഞെടുത്തിരിക്കുന്നതെന്ന് ജോസ് പൂതൃക്കയില്‍ ആരോപിച്ചു. തന്നെ ചോദ്യം ചെയ്തവരോടും സി.ബി.ഐയോടും ക്ഷമിച്ചു. സഭയും അതിരൂപതയും തന്റെ നിരപരാധിത്വം അറിയുന്നവരും തന്നെ പിന്തുണച്ചിരുന്നു. നീതിമാനായ ദൈവം നിരപരാധികളെ കൈവിടില്ലെന്നും ഫാ. ജോസ് പൂതൃക്കയില്‍ കൂട്ടിച്ചേര്‍ത്തു.
ജയിലില്‍ തിങ്ങിഞെരുങ്ങി കിടന്ന കാലത്തും ജപമാല ചൊല്ലിയിരുന്നു. തൊട്ടടുത്ത സെല്ലിലാണ് ഫാ. കോട്ടൂര്‍ കിടന്നിരുന്നത്. നാര്‍കോ അനാലിസിസ് ടെസ്റ്റ് മാധ്യമങ്ങള്‍ എഡിറ്റ് ചെയ്താണ് പുറത്തുവിട്ടതെന്നും പൂതൃക്കയില്‍ ആരോപിച്ചു. 63 വയസായ തനിക്ക് ജീവിതത്തിലെ വസന്തകാലം നന്മ ചെയ്യാനാകാതെ നഷ്ടമായെന്നും പൂതൃക്കയില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്