സിപിഎം നേതാക്കളുടെ അറസ്റ്റ്: നാളെ ഹര്‍ത്താല്‍
കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളടക്കം ഒമ്ബതുപേരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാത്രിതന്നെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മനോജ് വധക്കേസില്‍ നിരപരാധികളെയാണ് സി.ബി.ഐ അറസ്റ്റു ചെയ്തതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിനു പിന്നിലെന്നും സി.പി.എം ആരോപിച്ചു.
സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി വി പി രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി ലോക്കല്‍ കമ്മിറ്റിയംഗം ഡി സുരേഷ്, ഡിവൈഎഫ്‌ഐ നേതാവ് എന്‍ സി മുസ്തഫ തുടങ്ങിയ ഒമ്ബതുപേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെ വടകര ക്യാമ്ബ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സി.പി.എം നേതാക്കള്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റുചെയ്തത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്