×

സാഹിത്യോത്സവം; ആര്‍എസ് എസിന് അയിത്തം; മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പരിപാടിക്ക് 20ലക്ഷം കേന്ദ്രം കൊടുത്തെന്ന് – കേന്ദ്രമന്ത്രി അല്‍ഫോന്‍സ്

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവംപോലെ കേരളത്തിന്റെ അഭിമാനമായി വളരുന്ന, കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടനത്തെചൊല്ലിയും വിവാദം.സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കി ഇടതുഎഴുത്തുകാരെ മാത്രംവച്ചാണ് മേള നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആരോപിച്ചു. എന്നാല്‍ മേളയില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ളെന്നും ജനാധിപത്യവിരുദ്ധരെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രശസ്ത കവിയുമായ സച്ചിദാനന്ദന്‍ പറയുന്നത്.

സിപിഎമ്മുകാരെ മാത്രം പങ്കടെുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് ലിറ്റററി ഫെസ്റ്റിവലിന്റെ ഒരു സെഷനില്‍ സംസാരിച്ചശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലന്നെും കണ്ണന്താനം പറഞ്ഞു.

എന്നിട്ടും കേന്ദ്രം 20 ലക്ഷം രൂപയാണ് പരിപാടിക്കായി അനുവദിച്ചതെന്ന് കണ്ണന്താനം വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പരിപാടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി നടന്നുവരുന്ന പരിപാടികള്‍ക്കാണ് സാധാരണ ഗതിയില്‍ ഇത്തരത്തില്‍ പണം അനുവദിക്കാറുള്ളത്. എന്നാല്‍ സാഹിത്യ സംബന്ധമായ പരിപാടിയല്ലേ, കേരളത്തില്‍ നടക്കന്ന വലിയൊരു പരിപാടിയല്ലേ, എന്നൊക്കെ ഓര്‍ത്താണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പരിപാടിക്ക് പണം നല്‍കിയതെന്നും കണ്ണന്താനം വ്യക്തമാക്കി.എന്നാല്‍ ഫെസ്റ്റിവല്‍ ഡയരക്ടര്‍ പറയുന്നത് ഇടത് ചിന്താഗതിയുള്ള എഴുത്തുകാര്‍ മാത്രം പരിപാടിയില്‍ പങ്കടെുത്താല്‍ മതിയെന്നും വലതുചിന്താഗതിക്കാര്‍ വേണ്ടെന്നുമാണ്. ഇത് ശരിയല്ലാത്ത നടപടിയാണ്. എല്ലാവരെയും വിളിച്ച്‌ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യകയാണ് വേണ്ടത്. പിന്നെ ആരാണ് വലതുപക്ഷക്കാര്‍. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാറാണോ വലുതുപക്ഷക്കാരെന്നും കണ്ണന്താനം ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top