×

പി ജെ ജോസഫിന്റെ മകന്റെ രാഷ്‌ട്രീയ പ്രവേശം ; – സമയമായിട്ടില്ല; പിന്നീടാവട്ടെ; അപു

അനുമോള്‍ സോണി
തൊടുപുഴ : പി ജെ ജോസഫിന്റെ മകനായ അപു ജോണ്‍ ജോസഫിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള രംഗ പ്രവേശം സംബന്ധിച്ച്‌ വാര്‍ത്തകള്‍ വന്നതോടെ യൂത്ത്‌ ഫ്രണ്ട്‌ അണികളും കെഎസ്‌സി പ്രവര്‍ത്തകരും ആഹ്ലാദത്തിലാണ്‌. ഇത്‌ സംബന്ധിച്ച്‌ ഗ്രാമജ്യോതി റിപ്പോര്‍ട്ടറോട്‌ അപു പ്രതികരിച്ചത്‌ ഒരു പുഞ്ചിരിയോടെയായിരുന്നു. അത്‌ ഇപ്പോള്‍ സമയമായിട്ടില്ല; പിന്നീടാവട്ടെ.., എല്ലാം വിശദമാക്കാം..എന്നാണ്‌. ആ മറുപടി പറഞ്ഞ മുഖ ഭാവത്തില്‍ എല്ലാം ഉണ്ടായിരുന്നു.
പിതാവിനെപ്പോലെ കൃഷിയിലും സംഗീതത്തിലുമുള്ള കമ്പം അപുവിനുമുണ്ട്‌. കഴിഞ്ഞ്‌ രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പിലും പിതാവിന്റെ ഇലക്ഷന്‍ പ്രചരണ രംഗത്ത്‌ പിന്നണിയില്‍ വേണ്ട കാര്യങ്ങള്‍ക്ക്‌ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന്‌ ചുക്കാന്‍ പിടിച്ചത്‌ അപു തന്നെയാണ്‌. പിതാവിന്റെ ഇലക്ഷന്‍ പോസ്റ്ററുകളും ഫ്‌ളകസ്‌ ബോര്‍ഡുകളും ഡിസൈന്‍ ചെയ്യുന്നതിനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള അപു തന്നെയാണ്‌.
കുമരന്‍ കോളേജ്‌ കോയമ്പൂത്തൂര്‍ നിന്നും മാക്‌സ്‌ മുള്ളര്‍ ഭവന്‍ പൂനൈയില്‍ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കി. പിന്നീട്‌ സ്വിസ്‌ എയറിലും ഐബിഎസിലും ഉന്നത സ്ഥാന ത്ത്‌ ജോലി നോക്കിയിരുന്നു.
കാര്‍ഷികമേളകളില്‍ സംഗീത വിരുന്നുകളില്‍ അപുവിന്റെ മ്യൂസിക്‌ ഫ്യൂഷനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അരങ്ങേറിയതോടെ തൊടുപുഴക്കാര്‍ക്ക്‌ ഏറെ സുപരിചതിനുമാണ്‌. കഴിഞ്ഞ മാസം തൊടുപുഴയില്‍ നടന്ന കാര്‍ഷികമേളയില്‍ അപുവും മകന്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയായ ജോസഫ്‌ പി ജോണും നടത്തിയ മ്യൂസി ക്കല്‍ ഫ്യൂഷന്‍ വിസ്‌മയം ഒരു ലക്ഷത്തിലേറെ പ്രക്ഷേകര്‍ കണ്ടിരുന്നു. വാഴക്കുളത്തെ സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളജില്‍ അധ്യാപികയായ അനുവാണ്‌ ആണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌.
കേരള കോണ്‍ഗ്രസ്‌ നേതാക്കളില്‍ മക്കള്‍ രാഷ്‌ട്രീയത്തിന്‌ പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ മുന്‍ നിലപാട്‌. കോട്ടയം, തിരുവനന്തപുരം, എറണാകളം ജില്ലകളില്‍ നിന്നായി മോന്‍സിനേയും ആന്റണി രാജുവിനേയും, വി. സുരേന്ദ്രന്‍ പിള്ളയേയും മറ്റ്‌ നിരവധി നേതാക്കളെ കേരള രാഷ്‌ട്രീയത്തിന്‌ സമ്മാനിച്ച കേരള കോണ്‍ഗ്രസ്‌ (ജെ) ചെയര്‍മാന്റെ നിലപാട്‌ വക്തമായിരുന്നു. കഴിവും പ്രാഗത്ഭ്യവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തി അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ഉന്നത സ്ഥാനത്ത്‌ ഇരുത്താനും പി ജെ ജോസഫ്‌ ഏറെ തല്‍പരത കാട്ടിയിരുന്നു. ഏത്‌ മുന്നണികളിലിരുന്നപ്പോഴും തന്നോടൊപ്പം നിന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അതീവ ജാഗ്രത കാട്ടിയിരുന്നു. മറ്റ്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കളെ അപേക്ഷിച്ചുള്ള പിജെയ്‌ക്കുള്ള വ്യത്യസ്‌തതയും അതായിരുന്നു. ആദ്യം പാര്‍ട്ടി. രണ്ടാമതായിരുന്നു കുടുംബത്തിന്‌ സ്ഥാനം.
കെ എം ജോര്‍ജ്ജും കെ എം മാണിയും, പി സി ജോസഫും, പി സി ജോര്‍ജ്ജും ഫ്രാന്‍സീസ്‌ ജോര്‍ജ്ജും ടി എം ജേക്കബ്ബും മക്കളെ യൂത്ത്‌ ഫ്രണ്ടിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്തേക്കിറക്കി വിട്ടിരുന്നു.
ഇപ്പോള്‍ മരണ വീടുകളിലും വിവാഹത്തിലും അപുവിന്റെ സാന്നിധ്യമുണ്ടാകുന്നുണ്ട്‌. ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍ മകന്റെ രംഗപ്രവേശം എതിര്‍പ്പുകള്‍ സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും ഇത്‌ അവഗണിച്ച്‌ പാര്‍ട്ടിയിലേക്കും പിന്നീട്‌ പാര്‍ലമെന്ററി രംഗത്തേക്കും കൊണ്ടുവരുവാനാണ്‌ പ്രവര്‍ത്തകരുടെ നീക്കം.
മാതാവായ ഡോ. ശാന്ത മൗന സമ്മതം മൂളിയെങ്കിലും പി ജെ ജോസഫിന്റെ പൂര്‍ണ്ണ സമ്മതം ലഭിച്ചിട്ടില്ലെന്നാണ്‌ ഇപ്പോള്‍ അറിയാന്‍ സാധിച്ചത്‌. രാഷ്‌ട്രീയ ത്തില്‍ ഇറങ്ങാന്‍ താത്‌പര്യം പ്രകടിപ്പിച്ചാല്‍ കേരള കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും ഒരു കൂട്ടര്‍ തയ്യാറായിട്ടുണ്ട്‌.
രാഷ്‌ട്രീയ യോഗങ്ങളിലെ മൈക്കിന്‌ മുമ്പില്‍ എത്താത്ത അപുവിനെ മൈക്കിന്‌ മുമ്പിലും പൊതുജനമധ്യത്തിലും എത്തിച്ച്‌ വേണ്ട സ്വീകാര്യത അപുവിനുറപ്പാക്കുകയെന്നതാണ്‌ ജോസഫ്‌ അനുകൂലികളുടെ ലക്ഷ്യം. അത്‌ തങ്ങളുടെ നേതാവായ പി ജെ ജോസഫിനുള്ള ഗുരുദക്ഷിണയായി കണ്ടാല്‍ മതിയെന്നും അനുഭാവികള്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top