സഭയുടെയും ആര്‍ച്ച് ബഷപ്പിന്റെയും അനുവാദത്തോടെ കത്തോലിക്ക പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: പുരോഹിത ജീവിതം മാറ്റിവെച്ച് ബംഗാളില്‍ കത്തോലിക്ക വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. സഭയിലെ മുതിര്‍ന്ന പുരോഹിതനും ലയോള ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലുമായ റോഡ്‌നി ബോര്‍ണിയോയാണ് ബിജെപിയില്‍ എത്തിയത്. 22 വര്‍ഷം ചര്‍ച്ച് മുഖാന്തരമാണ് ജനസേവ നടത്തിയത്, എന്നാല്‍ ഇനി ജനമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് അദേഹം പറഞ്ഞു. ബിജെപി ഉപാധ്യക്ഷന്‍ മുകുള്‍ റായുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച അദേഹം അംഗത്വം സ്വീകരിച്ചു.
സഭയുടെയും ആര്‍ച്ച് ബഷപ്പിന്റെയും അനുവാദത്തോടെയാണ് ബോര്‍ണിയോ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബോര്‍ണിയോ വൈദിക ജീവിതം ഉപേക്ഷിച്ചതില്‍ താന്‍ ദുഖിതനാണ്, എന്നിരുന്നാലും പാര്‍ട്ടി ചേരണമെന്ന അദേഹത്തിന്റെ ആഗ്രഹത്തെ എതിര്‍ക്കാനില്ല എന്നാണ് ആര്‍ച്ച് ബിഷപ്പ്ഡിസൂസ പ്രതികരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധിയാളുകളാണ് വിവിധ പാര്‍ട്ടികളില്‍ നിന്നും സിനിമാ മേഖലകളില്‍ നിന്നും ബിജെപിയില്‍ എത്തുന്നത്. അടുത്തിടെ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്