×

സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ…. കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്”.

തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രി മാവേലി എക്സ്പ്രസില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ ഒരാളും സഹായത്തിനെത്തിയില്ലെന്ന് യുവനടി സനുഷ. സിനിമയിലെ സുഹൃത്തുക്കളാണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനില്‍ വച്ച്‌ ആക്രമിക്കപ്പെട്ടത്. ആ സമയത്ത് ആരും സഹായത്തിന് എത്തിയില്ല. ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനുഷ പറഞ്ഞു.

”വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി. എനിക്കുണ്ടായ ഈ അനുഭവം ഫേസ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്നം ഉണ്ടാകുമ്ബോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. നമുക്കൊരു പ്രശ്നം ഉണ്ടായാല്‍ ആരെങ്കിലും ഒരാള്‍ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്”.

 

ഉറക്കത്തില്‍ ആരോ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നിയപ്പോള്‍ ഞെട്ടി ഉണര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല. താന്‍ തന്നെയാണ് അക്രമിയെ തടഞ്ഞ് വച്ചത്. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ പറഞ്ഞു. നടിയുടെ പരാതിയില്‍ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top