ശൗചാലയ സേവനം ആവശ്യപ്പെട്ട് പി ജയരാജന്റെ മകന്‍ എത്തിയത് പോലീസ് സ്റ്റേഷനില്‍ ; കിട്ടിയ മറുപടി കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാന്‍…!!

മട്ടന്നൂര്‍: രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി ശൗചാലയത്തില്‍ പോകണം ആവശ്യപ്പെട്ട് കോലാഹലം ഉണ്ടാക്കിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ ആരോപണം. നഗരസഭയുടെ പൊതുശുചിമുറി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ കിടന്ന് ബഹളം വെയ്ക്കുകയും തട്ടിക്കയറുകയും ചെയ്തതായിട്ടാണ് പോലീസ് പറയുന്നത്. പോലീസ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ആശിഷ് രാജ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ഒരു ടൂറിസ്റ്റ് ബസില്‍ എട്ടരയോടെ വന്നിറങ്ങിയ ആശിഷ്രാജ് ശുചിമുറി സേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ സൗകര്യം അനുവദിക്കാനാകില്ലെന്നും നഗരത്തിന്റെ പൊതു ശൗചാലയം ഉപയോഗിക്കാനുമായിരുന്നു പോലീസിന്റെ മറുപടി. ഇതില്‍ പ്രകോപിതനായ ആശിഷ് ബഹളം വെയ്ക്കുകയും തട്ടിക്കയറുകയും ചെയ്തതായിട്ടാണ് പോലീസിന്റെ ആരോപണം. അതേസമയം തന്നോട് പോലീസുകാരാണ് മോശമായി പെരുമാറിയതെന്ന് ആരോപിച്ച് ആശിഷ്രാജ് മട്ടന്നൂര്‍ പോലീസിന് പരാതി നല്‍കുകയും എഎസ്‌ഐ മനോജ് മട്ടന്നൂര്‍ സിഐ യ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇരിട്ടി ഡിവൈഎസ്പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്