ശ്രീജിത്തിന് ദുബായില്‍ നിശാക്ലബ് നടത്തിപ്പ് : രാകുല്‍ കൃഷ്ണന്‍
കൊല്ലം : സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ശ്രീജിത്ത് വിജയന്‍ പിള്ളയുടെ മകന് ദുബായില്‍ നിശാക്ലബ് നടത്തിപ്പെന്ന് വെളിപ്പെടുത്തല്‍. ശ്രീജിത്തും ബിനോയി കോടിയേരിയും ഇടപെട്ട സാമ്ബത്തികഇടപാടിലെ ഇടനിലക്കാരനായ രാകുല്‍ കൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാകുലിന്റെ ആരോപണം.
ബീറ്റ്സ് എന്ന ക്ലബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീജിത്ത് തന്റെ കയ്യില്‍ നിന്നും പത്തുകോടി രൂപ വാങ്ങി. ഇത്തരത്തില്‍ വിദേശത്തുള്ള പല ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശ്രീജിത്ത് കടം വാങ്ങിയിട്ടുണ്ട്. ഇത് തിരികെ കൊടുക്കാതിരിക്കാനാണ് പ്രതി ദുബായില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെട്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാകുല്‍ കൃഷ്ണന്‍ നല്‍കിയ ഹര്‍ജി ചെങ്ങന്നൂര്‍ കോടതി ഇന്ന് പരിഗണിച്ചേക്കും.
നേരത്തെ ശ്രീജിത്തിനെതിരായ വാര്‍ത്താസമ്മേളനത്തിന് കരുനാഗപ്പള്ളി കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കിയിരുന്നു. അതേസമയം മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെ എന്ന് ചവറ എംഎല്‍എ വിജയന്‍ പിള്ള നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്