×

വ്യാപക ക്രമക്കേടെന്ന അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജി വച്ചു;

തിരുവനന്തപുരം: സാമ്ബത്തിക ക്രമക്കേടുകളുടെ പേരില്‍, ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിരിച്ചുവിട്ടു.ഇതോടെ കേരള ക്രിക്കറ്റ് അസോസിയേന്‍ പ്രസിഡന്റ് ബി. വിനോദും രാജി വച്ചു. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെഎസിഎ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനോദിന് രാജി വച്ചൊഴിയേണ്ടി വന്നത്. ഇടുക്കിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ശ്രീജിത്ത് അദ്ധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു.11 പേരില്‍ നിന്നാണ് കമ്മിറ്റി മൊഴിയെടുത്തത്. 11 പേരും അസോസിയേഷന്റെ ക്രമക്കേടുകളില്‍ 11 തരത്തിലാണ് മൊഴി നല്‍കിയത്. ഏതായാലം അസോസിയേഷന്‍ നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലെ നിഗമനം.ഇതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സ്സ്പെന്‍ഡ് ചെയ്തു.ഈ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബി.വിനോദ് കെഎസിഎ പ്രസിഡന്റ സ്ഥാനം ഒഴിവായത്.

ധാര്‍മികതയുടെ പേരിലാണ് തന്റെ രാജിയെന്നാണ് വിനോദിന്റെ വിശദീകരണം. കെസിഎ മുന്‍ പ്രസിഡന്റ് ടി.സി.മാത്യുവിന്റെ അടുപ്പക്കാരനായിരുന്നു വിനോദ്.ടി.സി.മാത്യുവിന്റെ മടങ്ങിവരവിനുള്ള വഴികള്‍ അടയ്ക്കുക എന്നതാണ് പഴയ അടുപ്പക്കാരുടെ പുതിയ തന്ത്രം.
ഇടുക്കി സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ടിസി കേരളാ ക്രിക്കറ്റില്‍ ആരുമല്ലാതായി. എന്നാല്‍ ടിസിയുടെ രാജി ഇടുക്കി അസോസിയേഷന്‍ അംഗീകരിച്ചില്ല. രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ സെക്രട്ടറി ജയേഷ് ജോര്‍ജ് ടിസിയുടെ വിശ്വസ്തനായിരുന്നു. ലോധാ കമ്മറ്റി ശുപാര്‍ശകളുടെ സാഹചര്യത്തിലാണ് ടിസി കേരളാ ക്രിക്കറ്റിലെ സ്ഥാനം ഒഴിഞ്ഞത്. ജയേഷിനെ സെക്രട്ടറിയും ഇടുക്കിയില്‍ നിന്നുള്ള വിനോദിനെ പ്രസിഡന്റുമാക്കി. പതിയെ ടിസിക്ക് കെസിഎയില്‍ പിടി അയഞ്ഞു. സ്വന്തക്കാരെന്ന് കരുതിയവര്‍ മറുകണ്ടം ചാടി. ഇത് മനസ്സിലാക്കിയാണ് ടിസി ഇടുക്കി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നതില്‍ നിന്നും പിന്മാറിയത്.എന്നാല്‍ പിന്നീട് ചേര്‍ന്ന കെഎസിഎയുടെ പ്രത്യേക പൊതു യോഗത്തില്‍ നിന്ന് ടിസിക്ക് പുറത്ത് പോവേണ്ടി വന്നു. തന്റെ ശിഷ്യര്‍ തന്നെ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതും ടിസിക്ക് നോക്കി നില്‍ക്കേണ്ടി വന്നു.

ഇടുക്കി ജില്ലയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നതിനായി ടി.സി. മാത്യു അധികാരത്തിലിരിക്കെ കെ.സി.എ. എട്ട് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു.എന്നാല്‍ അതു ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാന്‍ അനുയോജ്യമല്ലാത്ത സ്ഥലമായിരുന്നു.ഇതിന്റെ പേരില്‍ സാമ്ബത്തിക ക്രമകേടുണ്ടെന്നാണ് ഒരാരോപണം.

പിന്നീട് ഇടുക്കിയില്‍ തന്നെ തെക്കേപാടാത്ത് ഇതേ ആവശ്യത്തിനായി 18 ഏക്കര്‍ സ്ഥലത്തെ വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കയുള്ള ടെന്‍ഡര്‍ വിളിക്കാതെ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. ഇത്തരത്തില്‍ ഒന്‍പത് ആരോപണങ്ങളാണുള്ളത്.
ഇതില്‍ സ്ഥാനമൊഴിഞ്ഞ കൊച്ചിയില്‍ കെ.സി.എയുടെ ചെലവില്‍ ഫ്ളാറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കെസിഎ ഓംബുഡ്സ്മാന്‍ കണ്ടെത്തിയത്. അതിനായി ഉപയോഗിച്ച തുക പലിശ സഹിതം കെ.സി.എ. തിരിച്ചു പിടിക്കണമെന്നും ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top