×

വ്യവസായികളോട് ബഹുമാനമില്ലെന്ന് ബീന കണ്ണന്‍- – കയ്യിലിരിപ്പുകൊണ്ട്‌ ബഹുമാനം കിട്ടുന്നില്ലെങ്കില്‍ പരാതി പറയണ്ട- മുഖ്യമന്ത്രി

വ്യവസായികള്‍ക്ക്‌ ആദരവ്‌ കൊടുക്കുന്നുണ്ട്‌; കയ്യിലിരിപ്പുകൊണ്ട്‌ ബഹുമാനം കിട്ടുന്നില്ലെങ്കില്‍ പരാതി പറയണ്ട

 

ജനങ്ങളുടെ പരാതി പരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍
പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോയാണ് നാം മുന്നോട്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ജനഹിതം അറിയാനും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രി കേന്ദ്രഭാഗമാകുന്ന പരാതി പരിഹാര പരിപാടിയില്‍ രസകരമായ സംവാദമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

വ്യവസായിയും ഡിസൈനറുമായ ബീനകണ്ണന്റെ പരാതിക്കാണ് മുഖ്യമന്ത്രി രസകരമായ മറുപടി പറഞ്ഞത്. ‘കേരളത്തിലെ ജനങ്ങള്‍ വ്യവസായികളെ വേണ്ടത്ര ബഹുമാനിക്കുന്നില്ല. കേരളത്തിന്റെ പുരോഗതിക്ക് ഞങ്ങള്‍ വഹിക്കുന്ന പങ്ക് പലരും വില കുറച്ച് കാണുന്നുവെന്നായിരുന്നു’ ബീന കണ്ണന്‍ പരാതി ഉന്നയിച്ചത്. എന്നാല്‍ മുഖം നോക്കാതെ മറുപടി പറയുന്ന മുഖ്യമന്ത്രി ഇവിടെയും പതിവ് തെറ്റിച്ചില്ല. ‘വ്യവസായികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവ് കേരള ജനത എല്ലാ കാലത്തും നല്‍കിയിട്ടുണ്ട്. ഇനി ആര്‍ക്കെങ്കിലും അവരുടെ കയ്യിലിരുപ്പ്‌കൊണ്ട് ബഹുമാനം കിട്ടുന്നില്ലെങ്കില്‍ അതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല.’ എന്ന മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ചര്‍ച്ചയ്‌ക്കെത്തിയവരെല്ലാം ചിരിച്ചു. ‘വ്യവസായ സൗഹൃദമാകുന്ന കേരളം’ എന്ന വിഷയത്തിലാണ് ചോദ്യവും രസകരമായ മറുപടിയും.

Image result for nam munnot

അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള ബിസിനസുകാരെ കുറിച്ചു തെറ്റായ ചില കാഴ്ചപ്പാടുകള്‍ സമൂഹത്തിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന പ്രയോഗം പോലും അതിന്റെ ഉദാഹരണം ആണെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ദൂരദര്‍ശനില്‍ തുടങ്ങിവെച്ച ജനങ്ങളുടെ പരാതി പരിഹാര പരിപാടിയുടെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ ‘സുതാര്യ കേരളം’ പരിപാടിയുടെയും പരിഷ്‌കൃത രൂപമാണ് പിണറായി വിജയ മുഖ്യ അതിഥിയായെത്തുന്ന നാം മുന്നോട്ട്. മാധ്യമ പ്രവര്‍ത്തകയും എം. എല്‍ എ യുമായ വീണ ജോര്‍ജാണ് പരിപാടിയുടെ അവതാരിക.

Image may contain: 2 people, people smiling, grass, outdoor and nature

പരിപാടിയുടെ ഓരോ ഭാഗങ്ങളും ചര്‍ച്ചചെയ്യുന്നത് ഓരോ വിഷയമായിരിക്കും. പരിപാടിയില്‍ വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളികളാകാറുണ്ട്. പ്രേക്ഷകര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാം. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കും. സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി-ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top