×

വ്യക്തിപൂജ: പി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച്‌ പിണറായി

തൃശൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണത്തിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറിയെ പരോക്ഷമായി വിമര്‍ശിച്ചത്. നേരത്തെ കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജന്റെ വ്യക്തിപൂജ യ്ക്കെതിരേ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. ജയരാജനെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്കുമെന്ററി അടക്കം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടിയുടെ താക്കീത്. എങ്കിലും ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും ജയരാജനെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ ജില്ലയില്‍ അവരേക്കാള്‍ സ്വാധീനമുള്ള നേതാവായി പി ജയരാജന്‍ ഉയരുന്നതിലുള്ള വൈരാഗ്യമാണ് പാര്‍ട്ടിയുടെ താക്കീതിന് പിന്നിലെന്ന് ചിലര്‍ കോണുകളില്‍ നിന്ന് വിമര്‍ശനവുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് തൃശൂരിലും ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച്‌ പിബി അംഗമായ പിണറായിയുടെ പ്രസംഗം. ആളെ ശക്തിപ്പെടുത്താന്‍ അല്ല പാര്‍ട്ടി. പാര്‍ട്ടിയുടെ കരുത്താണ് വര്‍ദ്ധിപ്പിക്കേണ്ടത്. എല്ലാവരും പാര്‍ട്ടിക്ക് താഴെയാണ്. പാര്‍ട്ടി നിലകൊള്ളുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ്. അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനല്ല. എല്ലാവരുടെയും കരുത്ത് ഈ പാര്‍ട്ടിയുടെ താഴെയുമാണ് എന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത് – പിണറായി പറഞ്ഞു. കണ്ണൂരില്‍ പി ജയരാജനെ പുകഴ്ത്തിയുള്ള പ്രചാരണങ്ങള്‍ക്കെതിരേ മുന്‍പും പിണറായി വിമര്‍ശനമുയര്‍ത്തിയിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും ജയരാജനെതിരേ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. സംസ്ഥാന സമ്മേളനത്തിലും പി ജയരാജനെതിരേ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top