×

വീടിനേക്കാള്‍ വലുതല്ലേ എന്റെ നാട്; 35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് മന്ത്രി ജി സുധാകരന്‍ പടിയിറങ്ങി

35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് പടിയിറങ്ങി മന്ത്രി ജി സുധാകരന്‍. നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ ഈ ബുദ്ധിമുട്ട് അവഗണിക്കാന്‍ അദ്ദേഹം മടികൂടാതെ തീരുമാനിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം ജങ്ഷന് സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയത് ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനല്‍കാനാണ്. 30 മീറ്റര്‍ വീതിയുള്ള ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി 45 മീറ്ററാക്കും. പാതയുടെ ഇരുവശങ്ങളില്‍നിന്നുമായി ഏഴരമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്ബോള്‍ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരും. പറവൂര്‍ ഗവ. സ്കൂളിന് സമീപം മറ്റൊരു വീട് വാങ്ങി മന്ത്രിയും കുടുംബവും താമസം മാറ്റി.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഘട്ടത്തിലാണ് വീതിവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നുകാട്ടി ചില സംഘടനകളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി മന്ത്രി വീടൊഴിഞ്ഞത്. 10 വര്‍ഷത്തോളം പഴക്കമുള്ള മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീട്ടിലേക്കാണ് ഭാര്യ ജൂബലി നവപ്രഭ, മകന്‍ നവനീത്, മരുമകള്‍ രശ്മി എന്നിവര്‍ക്കൊപ്പം മന്ത്രി താമസം മാറ്റിയത്.

ദേശീയപാത വീതികൂട്ടലിന് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലമെടുപ്പു ജോലികള്‍ക്ക് തുടക്കമാകും. ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുകയാണ്. ഒപ്പം ബൈപ്പാസ് നിര്‍മാണവും പുരോഗമിക്കുന്നു. ദേശീയപാതയ്ക്ക് സമാന്തരമായുള്ള റോഡുകള്‍ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top