വിവാഹ വിവാദം; യെച്ചൂരിയുടെ വിവാഹ ജീവിതത്തെക്കുറിച്ച് പോസ്റ്റ് വൈറലാകുന്നു
എകെജിയുടെ രണ്ടാം വിവാഹ/ലവ് അഫയര്‍ വിഷയം വിടാം, ഗ്യാലറീയിലിരുന്ന് ബാക്കി കളി കാണാം എന്ന് കരുതിയതാണ്.. പക്ഷെ ദേശാഭിമാനി എഡിറ്ററും, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന (ചെയ്തിരുന്ന) ആളും ആയ ശ്രീ. മനോജ് മോദിയുടെ വിവാഹം ഇതിലേക്ക് വലിച്ച് കൊണ്ടുവന്ന സ്ഥിതിക്ക് അതിനു കൂടി മറുപടി പറഞ്ഞവസാനിപ്പികാം.. എകെജി വിഷയം കോണ്‍ഗ്രസ് എംഎല്‍എ വിവാദമാക്കുന്നതിനു എത്രയോ മുന്നേ തന്നെ, കൃത്യമായി പറഞ്ഞാല്‍ 2009 മുതല്‍ നിരന്തരം മോദിയുടെ പേഴ്സണല്‍ ജീവിതവും, വിവാഹവും ഇവരൊക്കെ ചര്‍ച്ച ചെയ്തും കളിയാക്കിയും പുച്ഛിച്ചും അപമാനിച്ചും എഴുതി നിറച്ചിരുന്നു.. ചാന്‍സ് കിട്ടുമ്ബോഴൊക്കെ മനോജിന്റെ വര്‍ഗ്ഗത്തിലുള്ളവര്‍ യശോദാ ബെന്നിനെ പാപ്പരാസി ചേസ് നടത്താനും, വായിലേക്ക് മൈക്ക് തിരുകാനും മടിച്ചിട്ടില്ല. അന്നൊന്നും പക്ഷെ ആരും തിരിച്ച് യെച്ചൂരിയുടെ വിവാഹ ജീവിതം തോണ്ടി പുറത്തിടാനോ, മുന്‍ഭാര്യയും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ എക്കണോമിക് പ്രൊഫസറായിരുന ഇന്ദ്രാണി മജൂംദാറിന്റെ മുഖത്ത് മൈക്ക് കാണിച്ച് വിവാഹ ജീവിതത്തെ ക്കുറീച്ചും, യെച്ചൂരിയുടെ പത്രക്കാരിയുമായുള്ള ബന്ധം രണ്ടാം വിവാഹത്തിലേക്ക് നീങ്ങിയതിനെ കുറിച്ചും ഒന്നും അഭിപ്രായം ചോദിക്കാനോ, ഇപ്പോഴത്തെ ഭാര്യ സീമ ചിസ്തിയുടെ ഇന്റര്‍വ്യൂ എടുക്കാനോ ഒന്നും ആരും മുതിര്‍ന്നിട്ടില്ല… ഏതു പക്ഷത്തുള്ളവരാണ് ഇതില്‍ മാന്യത കാണീച്ചത് എന്ന് നിഷ്പക്ഷരായവര്‍ക്ക് മനസ്സിലാക്കാം..
കേസ് 1. നരേന്ദ്ര മോദി യശോദാ ബെന്‍ വിവാഹ ബന്ധം
മോദിക്ക് അഞ്ചോ ആറൊ വയസ്സും, യശോദാ ബെന്നിന് മൂന്നോ നാലോ വയസ്സും ഉള്ളപ്പോ പിന്നോക്ക സമുദായമായ ഗഞ്ചി ചടങ്ങനുസരിച്ച് വിവാഹം ഉറപ്പിക്കുന്നു. മോദിക്ക് 13 ഉം യശോദാ ബെന്നിനു 10 ഉം വയസ്സുള്ളാപ്പോ വിവാഹ ചടങ്ങ് നടത്തുന്നു, പക്ഷെ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാതെ വധൂഗൃഹത്തില്‍, സ്കൂള്‍ പഠനത്തിനായി വിടുന്നു. മോദിക്ക് 18 വയസ്സു കഴിഞ്ഞിട്ടും ഭാര്യയെ കൊണ്ടൂ പോവാത്തതില്‍ വധുവിന്റെ വീട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ മോദിയുടെ അമ്മ പോയി കൂട്ടികൊണ്ടു വരുന്നു. പക്ഷെ തനിക്ക് വൈവാഹിക ജീവിതത്തില്‍ താല്‍പര്യമില്ല സന്യാസം സ്വീകരിക്കണം, അതിനു രാമകൃഷ്ണാശ്രമത്തില്‍ ചേരണം എന്നായിരുന്നു കടുത്ത സ്വാമി വിവേകാനന്ദന്റെ ആരാധകനായ മോദിയുടെ നിലപാട്. രണ്ടു മാസത്തിനകം മോദി നാടു വിടുന്നു. ഭാര്യയായി കൊണ്ടു വന്ന കുട്ടിയെ പഠിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്കവണ്ണം ജോലി സമ്ബാദിക്കാന്‍ അനുവദിക്കണം, അതിനു ടീച്ചേഴ്സ് ട്രെയിനിങ്ങിനു അയക്കണം എന്ന് അമ്മയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു.. കാണാതായ മകനുമായി അമ്മക്കും പോലും മാസങ്ങള്‍ കഴിഞ്ഞും ഒരു ബന്ധവും ഇല്ലാതായപ്പോള്‍ യശോദാബെന്‍ തിരിച്ചു വീട്ടിലേക്ക് പോയി. രാമകൃഷ്ണാശ്രമങ്ങളിലും അവിടുത്തെ സ്വാമിമാരോടൊപ്പം ഹിമാലയത്തിലും അലഞ്ഞു നടന്ന്, പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് മോദി തിരിച്ചു വരുന്നത്. ആ സമയത്ത് അമ്മ വീണ്ടും മകന്റെ മുന്നില്‍ യശോദാ ബെന്നിന്റെ കാര്യം എടുത്തിട്ടു. പക്ഷെ മോദി തന്റെ ജീവിതം ആത്മീയ ജീവിതമാണ് എന്നുറപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ അമ്മയും ആയി കലഹിച്ചു താമസം തന്നെ വടനഗര്‍ റെയില്‍വേ സ്ടേഷനില്‍ ചായക്കട നടത്തിയിരുന്ന, മോദി ഇടക്കിടെ ജോലി ചെയ്തിരുന്ന അമ്മാവനോടൊപ്പം ആയി.. പിന്നീട് ആറെസ്സെസ്സിന്റെ പ്രചാരകനായി.. പക്ഷെ ഇക്കലമത്രയും കാണുമ്ബോഴൊക്കെ മോദി തന്നോട് സാധാരണ പരിചയക്കാരെ പോലെ സംസാരിച്ചിരുന്നു എന്നും ജോലി നേടി സ്വന്തം കാലില്‍ നിക്കണം എന്നും പറഞ്ഞിരുന്നതായി യശൊദാ ബെന്‍ Tv9 നു കൊടുത്ത ഇന്റര്‍വ്യൂവില്‍ തന്നെ പറയുന്നുണ്ട്.. യശോദാ ബെന്‍ ട്രെയിനിങ്ങ് കഴിഞ്ഞ്, ടീച്ചറായി, ഇപ്പോ പെന്‍ഷനും മേടിച്ച് ജീവിക്കുന്നു. മൊദിയും യശോദാ ബെന്നും തമ്മില്‍ വിവാഹ ചടങ്ങ് നടന്നിരുന്നു എങ്കിലും അവര്‍ വൈവാഹിക ജീവിതം ഒരിക്കലും നയിച്ചിട്ടില്ല, അഥവാ വൈവാഹിക ജീവിതം കണ്‍സുമ്മേറ്റ് ചെയ്തില്ല എന്ന് മോദിയുടെ സഹോദരന്‍ ആജ് തക്ക് നു കൊടുത്ത ഇന്റര്‍വ്യൂവിലും പറഞ്ഞു. അതും ഇതു വരെ യശോദാ ബെന്നോ, വേറേ ആരും നിഷേധിച്ചിട്ടും ഇല്ല..
കേസ് 2. ഏക്കേജി സുശീലാ ഗോപാലന്‍ വിവാഹ ബന്ധം
കൃത്യമായി ഏതു വര്‍ഷമാണ് ഇവര്‍ പരിചയപ്പെട്ടത് എന്നറീയില്ല എങ്കിലും, ഏക്കേജിയുടെ ജീവ ചരിത്രത്തില്‍ ഒമ്ബതു വര്‍ഷത്തെ വിവാഹ പൂര്‍വ്വ ബന്ധം എന്ന് മെന്‍ഷന്‍ ചെയ്തിട്ടുണ്ട് പോലും, അതു പോലെ ഒളിവില്‍ താമസിക്കുന്ന കാലത്ത് ചെറീയ കുട്ടിയായിരുന്ന സുശീലയേ ക്കുറിച്ചും ഹോംവര്‍ക്ക് ചെയ്യാനും പഠിപ്പിക്കാനും സഹായിച്ചിരുന്നതിനെ കുറിച്ചും ഒക്കെ ജീവചരിത്രത്തില്‍ തന്നെ പറയുന്നുണ്ട്.. (ഞാന്‍ പുസ്തകം വായിച്ചിട്ടില്ല, ആ പേജിന്റെ ഫോട്ടോ ഇവിടൊക്കെ പാറി നടക്കുന്നുണ്ട്). എന്തായാലും വിവാഹം കഴിഞ്ഞ 1952 ല്‍ സുശീലാ ഗോപാലനു 22 വയസ്സ് ആയിരുന്നു. അപ്പോ ഇവര്‍ പരിചയപ്പെട്ടപ്പോള്‍ സുശീലാ ഗോപാലന്‍ ഏര്‍ലി ടീനേജറും, ഏക്കേജി നാല്‍പതിനോടടുത്ത് പ്രായമുള്ള, ഒരു വിവാഹം കഴിച്ച് ഉപേക്ഷിച്ച, മുതിര്‍ന്ന രാഷ്ട്രീയ നേതാവും ആയിരുന്നു എന്നുറപ്പാണ്. നാപ്പത് വയസ്സുള്ള, വിഭാര്യനായ, മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു ഒളിവില്‍ താമസിപ്പിച്ച വീട്ടിലെ ഏര്‍ലി ടീനേജറൂം ആയി സ്നേഹബന്ധത്തിലായി, പിന്നീട് വിവാഹം കഴിച്ചു… സുശീലാ ഗോപാലന്‍ ഫുള്‍ ടൈം രാഷ്ട്രീയത്തിലിറങ്ങി.. ഏക്കേജിയുടെ ആദ്യ ഭാര്യ ആരാണ് എന്നതിനെ കുറീച്ച് എനിക്കറീയില്ല. ജീവചരിത്രത്തില്‍ ആ വിഷയം ഇല്ലെന്ന് തോന്നുന്നു..
കേസ് മൂന്ന് ആയി സീതാറാം യെച്ചൂരിയുടെ വിവാഹ ബന്ധവും കൂടി ശരിക്കും ചര്‍ച്ച ആക്കെണ്ടതാണ്. പക്ഷെ തല്‍ക്കാലം ഞാനതിനു മുതിരുന്നില്ല, സഖാക്കളോളം നമ്മള്‍ താഴരുതല്ലോ..
എന്തായാലും ഈ മുകളിലെ രണ്ട് കേസുകളൂം വായിച്ച ശേഷം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും ഇതിലാരൊക്കെ ആയിരുന്നു റിയല്‍ വിക്ടിംസ് എന്ന്… കൂടുതല്‍ വിസ്തരിക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്