വിവാഹത്തലേന്ന് ആത്മഹത്യ ഭീഷണി, കാമുകിയെ കൂടെക്കൂട്ടി അയല്‍വാസിയായ യുവാവ്: വിവാഹസദ്യ വൃദ്ധമന്ദിരങ്ങളില്‍ വിതരണം ചെയ്ത് വീട്ടുകാര്‍

തിരുവനന്തപുരം: വിവാഹത്തലേന്ന് കട്ടയ്‌ക്കോട് സ്വദേശിനിയായ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകനെ ഫോണില്‍ വിളിച്ച് തന്നെ കൂടെക്കൊണ്ടുപോയില്ലെങ്കില്‍ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വധു ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ യുവാവെത്തി പെണ്‍കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.
വാഴിച്ചല്‍ സ്വദേശിയുമായി കാട്ടയ്‌ക്കോട്ടുള്ള പാരിഷ്ഹാളില്‍വച്ച് 10.30നായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാതായതോടെ വീട്ടുകാര്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായതോടെ വിവാഹ സദ്യ പെണ്‍വീട്ടുകാര്‍ വൃദ്ധമന്ദിരങ്ങളില്‍ വിതരണം ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്