വിദേശ വനിതയെ പീഡിപ്പിച്ച പാലാ രൂപത വൈദികനെ കത്തോലിക്കാ സഭ പുറത്താക്കി
കോട്ടയം: ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കുംതടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സ്വദേശി പരാതി നല്‍കിയ സാഹചര്യത്തിലാണ് പാലാ രൂപതയുടെ നടപടി.
ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍. അതിനിടെ സഭയുടെ അറിവോടെയാണ് വികാരി രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. പ്രതിയെ പിടിക്കാനായി പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസായി വരാതിരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നെന്നും സൂചനയുണ്ട്. എന്നാല്‍ അത് ഫലം കാണാതെ വന്നതോടെയാണ് യുവതി പരാതിയുമായി വന്നതെന്നുമാണ് സൂചന. വികാരിയുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്