വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം ; പൊലീസ് ഹൈക്കോടതിയിലേക്ക്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യമായി പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും പൊലീസ് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസിലെ വിചാരണ അങ്കമാലി കോടതി, എറണാകുളം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി വിധി പുറപ്പെടുവിച്ചു.
കേരളം ഉറ്റുനോക്കുന്ന കേസായതിനാല്‍ വിചാരണ വേഗത്തില്‍ വേണമെന്നാകും അന്വേഷണസംഘം ചൂണ്ടിക്കാട്ടുക. നടിക്ക് നീതി ഉറപ്പാക്കണം. ഒപ്പം കൃത്യമായി വിചാരണ നടക്കണമെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടും. കേസില്‍ വിചാരണ വളരെ വേഗത്തില്‍ വിചാരണ നടത്തണമെന്ന് അങ്കമാലി കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങല്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ നിലപാട് അംഗാകരിച്ചുകൊണ്ടാണ്, ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്.
ദിലീപ് സിനിമാ രംഗത്തെ ഉന്നതനായ വ്യക്തിയാണെന്നും, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് പുറത്തുപോകാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടൊപ്പം എല്ലാ രേഖകളും വിട്ടുനല്‍കണമെന്ന ദീലീപിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്