വായ്പ തട്ടിപ്പ്- സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്; അദാനിയുടെ നഷ്ടം 9,000 കോടി
മുംബൈ: ഗൗദം അദാനിക്കെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9000 കോടി രൂപ. ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഒാഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. ഇത് പുറത്ത് വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്ബനികളുടെ ഒാഹരി വില ഇടിയുകയായിരുന്നു.
അദാനി ട്രാന്സ്മിഷന് ഫെല്ലിെന്റ ഒാഹരി വില 7.72 ശതമാനം ഇടിഞ്ഞു. അദാനി എന്‍റര്‍പ്രൈസ് 7.24 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എല്ലാ കമ്ബനികളുടെയും നഷ്ടം കൂടി ചേരുേമ്ബാള് വിപണിയിലെ മൂലധനത്തില്‍ അദാനിക്ക് ഏകദേശം 9,300 കോടി രൂപയാണ് ഒരു ദിവസം നഷ്ടമായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്