വനം മന്ത്രിയുടെ ശുപാര്‍ശകള്‍ക്കെതിരെ സിപിഐയിലെ ഹരിതനേതാക്കള്‍..
പരിസ്ഥിതി പ്രശ്നങ്ങളിലടക്കം വനം മന്ത്രി കെ. രാജു സ്വീകരിക്കുന്ന പല നിലപാടുകളോടും സി.പി.െഎയിലെ ഹരിത നേതാക്കള്‍ക്ക് താല്പര്യമില്ല. കുറിഞ്ഞിമല, മൂന്നാര്‍ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത ഹരജിയെതന്നെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് വനം മന്ത്രി റിപ്പോര്‍ട്ട് നല്‍കിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഇടതുസര്‍ക്കാറില്‍ വനം-പരിസ്ഥിതി വിഷയങ്ങളില്‍ അന്നത്തെ മന്ത്രി ബിനോയ് വിശ്വം സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മന്ത്രിയുടെ നയമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വനവിസ്തൃതി വര്‍ധിപ്പിച്ചത് ബിനോയ് വിശ്വം മന്ത്രിയായിരിക്കെയാണ്.
കുറിഞ്ഞിമല സേങ്കതമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും വനം മന്ത്രിയുടെയും നിലപാട് രണ്ടുവഴിക്ക്.
ഇപ്പോള്‍ ഏറെ വിവാദം ഉയര്‍ത്തിയ കുറിഞ്ഞിമല സേങ്കതത്തിന് പുറമെ, മൂന്നാറിലെ 17,066 ഏക്കര്‍ ഭൂമി കണ്ണന് ദേവന് റിസര്‍വ് പ്രഖ്യാപിച്ചതും മാങ്കുളത്തെ 9005 ഹെക്ടര്‍ സംരക്ഷിത വനമാക്കിയതും കഴിഞ്ഞ ഇടതു സര്‍ക്കാറാണ്. ചൂലന്നുര്മയില് സേങ്കതം, മലബാര്‍, കൊട്ടിയൂര്‍ വന്യജീവി സേങ്കതങ്ങള്‍, കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് എന്നിവയും പ്രഖ്യാപിച്ചു.
വാഗമണ്ണില്‍ 1100 ഹെക്ടര്‍ ബയോറിസര്വായി പ്രഖ്യാപിച്ചുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ആഗോള താപനം സംബന്ധിച്ച് ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാറിെന്റ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതും കേരളത്തിലാണ്. ഇപ്പോഴത്തെ സര്‍ക്കാറില്‍ ൈകയേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് സി.പി.െഎ നേതൃത്വവും റവന്യൂ വകുപ്പും സ്വീകരിക്കുേമ്ബാള്, വനം മന്ത്രി മൃദുസമീപനം തുടരുന്നുവെന്നാണ് ഒരുവിഭാഗം പറയുന്നത്.
കുറിഞ്ഞിമല, മൂന്നാര്‍ ൈകയേറ്റങ്ങള്‍ സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസില്‍ സി.പി.എം സംഘടനകള്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.പി.െഎ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംസ്ഥാന നിര്‍വാഹകസമിതി അംഗം പി. പ്രസാദ് മറ്റൊരു ഹരജി നല്‍കിയത്. എന്നാല്‍, കുറിഞ്ഞിമല സേങ്കതവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രത്തില്‍ വനം മന്ത്രി എഴുതിയ ലേഖനം ൈകയേറ്റക്കാര്‍ക്ക് അനുകൂലമാണെന്നാണ് വാദം. ഇതിന് സമാനമായ റിപ്പോര്‍ട്ടാണ് ഇൗ വിഷയത്തില്‍ മന്ത്രി മുഖ്യമന്ത്രിക്കും നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്