ലെംഗിക സംതൃപ്തി െകെക്കൂലി- സോളാര്‍ വീണ്ടും ചര്‍ച്ച
സോളാര്‍ ആരോപണത്തില്‍ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വിജിലന്‍സ് അന്വേഷണവും നടത്തണമെന്നായിരുന്നു ശുപാര്‍ശ. 2013 ജൂലൈ 19ന് സരിതാ നായര്‍ പുറത്തുവിട്ട കത്തില്‍ പരമാര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തിയിരുന്നു. കമ്മിഷന്‍ മുമ്ബാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ സരിതയ്ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
സോളാര്‍ കേസില്‍ സരിതാ എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനും നല്‍കിയ പരാതികള്‍ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തിനു കൈമാറിരുന്നു. സമുന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന്‍, സുഹൃത്തായ അമേരിക്കന്‍ വ്യവസായി, പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണു സരിതയുടെ പരാതി. ഇതെല്ലാം അന്വേഷിക്കാനും ചര്‍ച്ച സജീവമാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സര്‍ക്കാരില്‍നിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാര്‍ കമ്മിഷനില്‍ വസ്തുതകള്‍ തുറന്നുപറയാന്‍ തയാറായതെന്നും വിശദീകരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മന്‍ ചാണ്ടി കൈപ്പറ്റി. 2012-ല്‍ ക്ലിഫ് ഹൗസില്‍ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ മുന്‍ എംഎല്‍എ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡല്‍ഹിയില്‍ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാര്‍ കലൂരിലെ ഫ്ളാറ്റില്‍ പീഡിപ്പിച്ചു.
എറണാകുളം മുന്‍ കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. പെരുമ്ബാവൂര്‍ മുന്‍ ഡിവൈ.എസ്പി: കെ. ഹരികൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയില്‍ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങള്‍. സരിത എസ്. നായരുടെ കത്തില്‍ പരാമര്‍ശിക്കുന്ന ഉമ്മന്‍ ചാണ്ടിയടക്കം 14 ആളുകളുടെ പേരില്‍ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കാനും സോളാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്