×

ലതിക സുഭാഷ് സംസ്ഥാന മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയായേക്കും;

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് സംസ്ഥാന മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ആവാന്‍ സാധ്യത. ഇക്കാര്യം എഐസിസി ഉടന്‍ പ്രഖ്യാപിച്ചേക്കും.നാലു നേതാക്കളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച ഡല്‍ഹിയില്‍ അഭിമുഖം നടത്തിയത്.അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ റോസ്ന, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണന്‍ എന്നിവരാണ് ലതികിയെ കൂടാതുള്ള മറ്റുള്ളവര്‍.

ലതിക സുഭാഷ് ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ബിന്ദു കൃഷ്ണയെ രണ്ടുവര്‍ഷം മുമ്ബ് കൊല്ലം ഡിസിസി പ്രസിഡന്റായി നിയമിച്ചത് മുതല്‍ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.ദേശീയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സുസ്മിത ദേവ് എംപി അഞ്ച് വനിതാ നേതാക്കളുടെ പാനല്‍ സംസ്ഥാനത്ത് നിന്ന് സമര്‍പ്പിച്ചിരുന്നു.മുമ്ബ് പലതവണയും താക്കോല്‍ സ്ഥാനങ്ങള്‍ കൈയെത്തും ദൂരത്ത് ലതിക സുഭാഷിന് നഷ്ടമായിട്ടുണ്ട്.

കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് വന്നെങ്കിലും അവസാന നിമിഷം അത് ലതികയ്ക്ക് നഷ്ടമായി. ദീപ്തി മേരി വര്‍ഗീസാകട്ടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.മലപ്പുറം കേന്ദ്രീകരിച്ചുള്ള ഫാത്തിമ റോസ്ന അഭിഭാഷകയാണ്. ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള മുന്‍ മഹിള കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.ആശ സനില്‍ എറണാകുളത്ത് നിന്നുള്ള പ്രമുഖ ഐ ഗ്രൂപ്പ് നേതാവാണ്. മഹിള കോണ്‍ഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷ കൂടിയാണ്.കോഴിക്കോട് കോര്‍പറേഷനിലെ ചേവായൂര്‍ കൗണ്‍സിലറും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് വിദ്യ ബാലകൃഷ്ണന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top