റോഡ് നിയമം കാറ്റില്‍ പറത്തി കുമ്മനം രാജശേഖരന്‍, ഒന്നരലക്ഷം പിഴ
കോഴിക്കോട്: വാഹനത്തിന്റെ വേഗപരിധി ലംഘിച്ചതിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. കുമ്മനം രാജശേഖരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ.എല്‍ 1 ബി.ക്യൂ 8035 എന്ന നമ്ബറിലുള്ള വാഹനവും 1 ബി,ക്യു 7563 എന്ന വാഹനത്തിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ വാഹനങ്ങള്‍ 97 തവണയാണ് നിയമലംഘനം നടത്തിയത്.
വേഗപരിധി ലംഘനങ്ങള്‍ക്ക് സംസ്ഥാന ഗതാഗത വകുപ്പ് ഡ്രൈവര്‍ക്ക് 400 രൂപയും ഉടമയ്ക്ക് 300 രൂപയുമാണ് പിഴയീടാക്കുന്നത്. നിയമലംഘനം ഒന്നിലധികമായാല്‍ ഇത് യഥാക്രമം 1000, 500 എന്നിങ്ങനെ ഉയരും. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ ഒന്നരലക്ഷത്തോളം രൂപ ബി.ജെ.പി സംസ്ഥാന നേതൃത്വം പിഴയടയ്ക്കണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്