രഹസ്യബാലറ്റ് വേണ്ടെന്ന് കാരാട്ട്; ബദല്‍ രേഖ തള്ളിയാലും യെച്ചൂരിക്ക് തുടരാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദം;
ഹൈദരബാദ്: സിപിഐഎം ഇരുപത്തിരണ്ടാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികളില്‍ വേട്ടെടുപ്പ് സാധ്യത തള്ളാതെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഭേദഗതികളില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചു. കരട് രാഷ്ട്രീയപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. താന്‍ അവതരിപ്പിച്ച പ്രമേയം അതേപടി അംഗീകരിക്കപ്പെടുമോ എന്ന് പറയാനാകില്ല. രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ ഇന്ന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരട് രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യബാലറ്റ് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഒരു പതിവ് ഇല്ല. രഹസ്യ ബാലറ്റ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യത്തോടാണ് കാരാട്ടിന്റെ ഈ മറുപടി. രഹസ്യബാലറ്റിന് ആവശ്യമുയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീരുമാനമെടുക്കും. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടുമെന്നും കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയില്‍ ന്യൂനപക്ഷ ഭൂരിപക്ഷ അഭിപ്രായം സ്വാഭാവികമാണ്. പാര്‍ട്ടി തീരുമാനമെടുത്താല്‍ പിന്നെ ഭൂരിപക്ഷ ന്യൂനപക്ഷ അഭിപ്രായമില്ല. ന്യൂനപക്ഷ അഭിപ്രായം തള്ളപ്പെട്ടാലും യെച്ചൂരി തുടരുന്നതില്‍ പിശകില്ലെന്നും കാരാട്ട് വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി തന്നെ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കണമെന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യബാലറ്റില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നീ ഘടകങ്ങളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
കേരളത്തില്‍ നിന്ന് സംസാരിച്ച കെ.കെ. രാഗേഷ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കരട് രാഷ്ട്രീയപ്രമേയത്തിലെ ഭിന്നതകള്‍ കേന്ദ്രകമ്മിറ്റിയില്‍ തീര്‍ക്കേണ്ടതായിരുന്നെന്നും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭിന്നതകള്‍ വലിച്ചിഴച്ചത് ശരിയായില്ലെന്നും രാഗേഷ് പറഞ്ഞു. പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവെക്കരുതെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യച്ചൂരി എത്തിയിരിക്കുന്നത്. മൂന്നുവര്‍ഷമായി പാര്‍ട്ടി നിലപാടുകള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ബദല്‍ നിലപാടുമായാണ് നീക്കമെന്നും യച്ചൂരിയുടേത് അടവുനയമല്ല, അവസരവാദമാണെന്നും കെ.കെ.രാഗേഷ് തുറന്നടിച്ചു.
ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരവേ കേരളാ ഘടകം യെച്ചൂരിയുടെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്ത്. യെച്ചൂരിയെ കെകെ രാഗേഷിനെ മുന്‍നിര്‍ത്തി കേരള ഘടകം വിമര്‍ശിക്കുന്ന കാഴ്‌ച്ചക്കാണ് ഇന്ന് സമ്മേളന വേദി സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദമെന്ന് കെ.കെ രാഗേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാട് രാഗേഷ് സ്വീകരിച്ചു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ യെച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഗേഷ് ഉയര്‍ത്തിയത്. യെച്ചൂരിക്ക് നിരാശയാണ്. നിരാശയില്‍ നിന്നാണ് ബദല്‍ നീക്കങ്ങള്‍ ഉണ്ടായത്. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തി. കേന്ദ്ര കമ്മിറ്റിയില്‍ തീര്‍ക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ വലിച്ചിഴയ്‌ക്കേണ്ടിയിരുന്നില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ കേരളത്തിനുള്ള അംഗങ്ങളുടെ ചര്‍ച്ച പൂര്‍ത്തിയായി.
രാഷ്ട്രീയ രേഖ സംബന്ധിച്ച ഇതുവരെ 43 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്