×

യു.ഡി.എഫിലേക്കില്ല; കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ ശോഭ കെടുത്തുകയാണെ – കെ.എം മാണി

പാലാ: മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം മാണി. മുന്നണി പ്രവേശനത്തെ കുറിച്ച്‌ പാര്‍ട്ടി ആലോചിക്കുന്നില്ല. യു.ഡി.എഫില്‍ ചേരാനില്ലെന്നും മാണി പാലായില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് വെന്റിലേറ്ററ്റില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശനത്തിനും മാണി മറുപടി നല്‍കി. സി.പി.ഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ ശോഭ കെടുത്തുകയാണെന്നും മാണി മറുപടി കൊടുത്തു.

പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ല. അതേസമയം, പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കും. കേരള കോണ്‍ഗ്രസ് തത്ക്കാലം ഒരു മുന്നണിയിലേക്കുമില്ല. അത്തരം ആലോചനകള്‍ക്ക് സമയമായിട്ടില്ലെന്നും മാണി വ്യക്തമാക്കി.

സി.പി.ഐ നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ്. സി.പി.ഐയുടെ സ്ഥാനം പോകുമെന്ന ഭയംകൊണ്ടാണ് കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. യു.ഡി.എഫിന്റെ ക്ഷണക്കത്തിന് നന്ദി. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റയ്ക്കു നിന്നാല്‍ സി.പി.ഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും മാണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top