യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒല ക്യാബ്‌സിലെ ഡ്രൈവര്‍ അറസ്റ്റില്‍. ഇരുപത്തിയാറുകാരനായ വി. അരുണ്‍ ആണ് അറസ്റ്റിലായത്. ആര്‍ക്കിടെക്റ്റായ യുവതിയെയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുവതി വിമാനത്താവളത്തിലേക്കുപോകാനാണ് ടാക്‌സി വിളിച്ചത്.
യാത്രയ്ക്കിടെ വേഗം എത്താനാണെന്നു പറഞ്ഞ് ഡ്രൈവര്‍ ഇടവഴി തെരഞ്ഞെടുത്തു. മുംബൈയ്ക്കുള്ള വിമാനം ലഭിക്കാന്‍ വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആണ് ഇടവഴി തെരഞ്ഞെടുത്തത്. എന്നാല്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി.
അതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു.
വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ‘ഒല’ കമ്ബനിക്കു പൊലീസ് നോട്ടിസ് അയച്ചു.സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടി. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പൊലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്. യുവതി ടാക്‌സിയില്‍ ഒറ്റയ്ക്കായിരുന്നു. ആര്‍ക്കിടെക്ടായ ഇവര്‍ ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്