77ാം പിറന്നാളായ ഇന്ന് ; മൂകാംബിക ക്ഷേത്രദര്‍ശനത്തിനിടെ തന്റെ ചിത്രം പകര്‍ത്തിയവരോട് യേശുദാസ് പറഞ്ഞത് ഇങ്ങനെ..
കൊല്ലൂര്‍: ക്ഷേത്രദര്‍ശന സമയത്തുപോലും മൊബൈല്‍ഫോണില്‍ തന്റെയുള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരോട് അപേക്ഷയുമായി ഗാനഗന്ധര്‍വന്‍ യേശുദാസ്. 77ാം പിറന്നാളായ ഇന്ന് കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്ര ദര്‍ശനം നടത്തവേയായിരുന്നു തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ആരാധകരുടെ തിക്കുംതിരക്കും യേശുദാസിനെ അസ്വസ്ഥനാക്കിയത്.
യേശുദാസിന്റെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ എപ്പോഴും പറയുന്നത് എന്തെന്ന് വച്ചാല്‍ മൊബൈല്‍ഫോണ്‍ നല്ലൊരു സാധനം തന്നെയാണ്. പക്ഷെ അത് ഉപയോഗിക്കേണ്ട വിധം ഉപയോഗിക്കണം. അങ്ങനെ അത് ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിച്ചാല്‍ നമ്മുടെ ചിന്താഗതിയും അമ്മയോടുള്ള അടുപ്പവും കൂടുതലാകാന്‍ ഇടയാകും. ഇതിലിപ്പോള്‍ ശ്രദ്ധ എന്തെന്ന് വച്ചാല്‍ ഈ മനുഷ്യ ജന്മങ്ങളായ ഞങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹമല്ലാതെ അമ്മയെപ്പറ്റിയുള്ള ഒരു ചിന്തയും നിങ്ങളുടെ തലയില്‍ ഇല്ല. അതുകൊണ്ട് ദൈവത്തെ ഓര്‍ത്തു ഇവിടെ വരുമ്പോഴെങ്കിലും ആ പടിക്കല്‍ കേറുമ്പോള്‍ അമ്മയെ നമസ്‌കരിച്ച് കഴിഞ്ഞാല്‍ അമ്മയുടെ ധ്യാനവും അമ്മയുടെ ജപവും അമ്മയുടെ ചിന്തയും അല്ലാതെ മറ്റാരെ കണ്ടാലും തിരിഞ്ഞു നോക്കാതെ അങ്ങ് പോയി അമ്മയില്‍ അര്‍പ്പിക്കുക. ഞങ്ങളൊക്കെയതിന്റെ അംശമാണെന്നുള്ളതല്ലാതെ കൂടുതല്‍ ബഹളങ്ങളൊന്നും ഏല്‍ക്കാതെ ഈ പരിസരം പിന്നെയും അങ്ങേയറ്റത്തൊരു ശുദ്ധതയുടെ ഒരു സ്ഥലമാക്കി മാറ്റുക.ഇതിപ്പോള്‍ എല്ലാവരും എന്നെ കണ്ണ് മിഴിച്ചു നോക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്രൂരതയോടു കൂടി…ഒരു ശാന്തതയും എനിക്ക് തോന്നുന്നില്ല. ഇതില്‍ നിന്നെന്താണ് കിട്ടാന്‍പോകുന്നത് ?ഒന്നും തന്നെ കിട്ടാന്‍ പോകുന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്