മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി തങ്ങള്‍ക്ക് സമസ്തയില്‍ വിലക്ക്
കോഴിക്കോട്: സമസ്തയുടെ വിലക്കു ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങള്‍ക്ക് സമസ്ത യോഗത്തില്‍ വിലക്ക്. പാണക്കാട് റശീദലി ശിഹാബ് തങ്ങളെയാണ് സമസ്തയുടെ പരിപാടിയില്‍ നിന്നും വിലക്കിയത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സമസ്തയുടെ വിലക്കു ലംഘിച്ചാണ് പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് യോഗത്തില്‍ സംബന്ധിച്ചത്.
ഇതെ തുടര്‍ന്ന് നാളെ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ നിന്നു പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തില്‍ സമസ്തയുടെ നിലപാടിന് വിരുദ്ധമായി പങ്കെടുത്തതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ പ്രമുഖരാണ് സംഘാടക സമിതി. തങ്ങളെ വിലക്കിയത് മുജാഹിദ് സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് സമസ്ത സ്വീകരിക്കുന്ന വ്യക്തമായ നിലപാടിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്