×

മാരിയില്‍ കൃഷ്ണന്‍നായര്‍ വിടവാങ്ങുമ്ബോള്‍ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ

തൊടുപുഴ : വ്യാപാരികളുടെ പ്രവര്‍ത്തനം പൊതുസമൂഹത്തിനുകൂടി ഗുണകരമാകണമെന്ന് ചിന്തിച്ച കച്ചവടക്കാരനായിരുന്നു മാരിയില്‍ കൃഷ്ണന്‍ നായര്‍. നല്ല പ്രാസംഗികനുമായിരുന്നു മാരിയില്‍. എല്ലാം കൊണ്ടും മാരിയിലിന്റെ വിയോഗത്തിലൂടെ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തമായ പോരാളിയെ തന്നെയാണ്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സംഘടനയിലും വ്യക്തിജീവിതത്തിലും അദ്ദേഹം പുലര്‍ത്തിയ കാര്‍ക്കശ്യ നിലപാടുകളാണ് ഇടുക്കിയില്‍ വ്യാപാര സമൂഹത്തെ മുമ്ബോട്ടു നയിച്ചത്. ഇടുക്കി ജില്ലയില്‍ 26 വര്‍ഷം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാന തലത്തിലും നേതാവായി. വാറ്റ് നികുതി പ്രശ്നത്തിലും സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ കടകളില്‍ കയറിയുള്ള പരിശോധനകള്‍ക്കെതിരേയും കടുത്ത നിലപാടുകളുമായി മുന്നില്‍ നിന്നു. ജിഎസ്ടിയിലും എതിരഭിപ്രായം തുറന്നു പറഞ്ഞു.

1939 ഡിസംബര്‍ 21 ന് മാരിയില്‍ എം.കെ. കൃഷ്ണന്‍ നായരുടേയും ഭാര്‍ഗവിയമ്മയുടേയും 7 മക്കളില്‍ രണ്ടാമനായായിരുന്നു ജനനം. 10-ാം ക്ലാസ് വരെ ഗവ. ബോയ്സ് ഹൈസ്കൂളില്‍ പഠനം. പഠനകാലത്ത് സ്കൂള്‍ ഫുട്ബോള്‍ ടീം അംഗമായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നും പ്രീ-ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കമ്ബനിയായ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ഏജന്‍സിയില്‍ 1958-ല്‍ അപ്രന്റീസായി ജോലിയില്‍ കയറി. ജോലിയില്‍ ഇരിക്കെത്തന്നെ പൂണെ യൂണിവേഴ്സിറ്റിയില്‍ നിന്നും ജി.സി.ഡിയും മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കറസ്പോണ്ടന്റ് കോഴ്സിലൂടെ എം.എ. സോഷ്യോളജിയും പാസായി. 1971 ജനുവരി 10-ന് വിജയകുമാരിയെ വിവാഹം കഴിച്ചു. 1983-ല്‍ ജോലി രാജി വച്ച്‌ തൊടുപുഴയില്‍ മാസ് പ്ലൈവുഡ്സ് ഗ്ലാസ് ഹൗസ് എന്ന സ്ഥാപനം തുടങ്ങി.

1987-89 കാലഘട്ടങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജില്ലാ പ്രസിഡന്റായിരുന്ന രവീന്ദ്രനാഥിന്റെ ആവശ്യപ്രകാരം സംഘടനാ പ്രവര്‍ത്തകനായി. 1989-91-ല്‍ ജില്ലാ കമ്മിറ്റിയംഗം, തുടര്‍ന്ന് ജില്ലാ പ്രസിഡന്റുമായിരുന്നു. ഇപ്പോള്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ്. ജി.എസ്.ടി ഫീസിബിലിറ്റി കൗണ്‍സില്‍ അംഗം, വ്യാപാരി ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ വ്യാപാര്‍ ഉദ്യോഗ മണ്ഡല്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരവേയാണ് മാരിയിലിന്റെ വിടവാങ്ങല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top