മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍; റിഫ്രഷ്‌മെന്റ് കോഴ്‌സില്‍ പങ്കെടുത്തവര്‍ക്ക് മാത്രം
തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ബന്ധിച്ച് ആരുടെയും പ്രതികരണം എടുക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളെ കാണുന്നതും പ്രതികരണം നല്‍കുന്നതിനും നിശ്ചിത സ്ഥലമുണ്ട്. അവര്‍ക്ക് എന്തെങ്കെിലും പറയാനുണ്ടെന്ന് അവിടെയെത്തി പ്രതികരിക്കും. ഇവിടെ അനാവശ്യമായി തിരക്കുണ്ടാക്കി പ്രതികരണം എടുക്കുകയാണ്. ഈ രീതി ആവശ്യമുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടഞ്ഞുവെന്ന റിപ്പോര്‍ട്ട് ശരിയല്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടില്ല. മാധ്യമങ്ങളെ തടഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും.
മാധ്യമങ്ങളെ കാണുമ്ബോള്‍ മന്ത്രിമാരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പുതുക്കി നല്‍കുന്നതിന് പ്രസ് അക്കാദമിയുടെ റിഫ്രഷ്മെന്റ് കോഴ്സില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്