മാതൃഭൂമിയുടെ മുലയൂട്ടല്‍ വിപ്ലവം സോഷ്യല്‍ മീഡിയയില്‍ ഇളക്കി മറിക്കുമ്ബോള്‍
ഫേസ്ബുക്ക് പോസ്റ്റ്
- അടച്ചിട്ട മുറികള്‍ കിട്ടുവോളം കുഞ്ഞിന് ആഹാരം നിഷേധിച്ച അമ്മയാണ് ഞാനും….
നാണക്കേടായിരുന്നു… ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് മുലയൂട്ടാന്‍…
പാല് തിങ്ങി നെഞ്ച് വേദനിക്കുമ്ബോഴും കുഞ്ഞിന് തിളപ്പിച്ചാറ്റിയ വെള്ളവും കുപ്പിപ്പാലും കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്… പാല് കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇഷ്ടപ്പെട്ട പലയിടങ്ങളിലും പോകാതെ മാറി നിന്നിട്ടുണ്ട്…
2 ഫെമിനിച്ചി ആണേലും പടം പിടിക്കുമ്ബോള്‍ നിറുകയില്‍ സിന്ദൂരം, താലിമാല തുടങ്ങിയ ഹൈന്ദവ പരമ്ബരാഗത സമ്ബ്രദായങ്ങളൊക്കെ നിര്‍ബന്ധം! വീരന്റെ ബൂര്‍ഷ്വാ പുസ്തകത്തിന് കൃസ്ത്യാനി മോഡലിനെക്കൊണ്ട് കൃസ്ത്യാനി അമ്മയോ മുസ്ലിം അമ്മയോ ആക്കി മാറിടം തുറന്നിട്ട് മുല കുടിപ്പിക്കാന്‍ ധൈര്യം പോരെന്നു തോന്നുന്നു! പേര് വീരനെന്നും! Best-
ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
സവര്‍ണ്ണ മാടമ്ബിമാര്‍ക്കു മുന്നില്‍ സ്വന്തം മുലയറുത്ത് രാഷ്ട്രീയമായി പോരാടിയ നങ്ങേലിയുടെ നാട്ടില്‍ , ഗൃഹലക്ഷ്മി ( കുടുംബത്തിലെ ഐശ്വര്യം ) എന്ന കുലപ്പേരിട്ട പുത്തകത്തില്‍ സീമന്ത രേഖയില്‍ സിന്ദൂരമണിഞ്ഞ കുലസ്ത്രീയുടെ മുലയൂട്ടല്‍ ചിത്രവുമായി സദാചാര വിരുദ്ധ പോരാട്ടത്തിന് ഇനിയും വരില്ലേ മാതൃഭൂമി കുടുംബമേ ഇതുവഴി …
വെളുത്ത പെണ്‍ശരീരം ആഘോഷിക്കപ്പെടുന്ന ഈ നെറികെട്ട മാര്‍ക്കറ്റിങ് തന്ത്രത്തെ വിപ്ലവ പോരാട്ടമായി കൊണ്ടാടാന്‍ കുറെപ്പേരും … നിങ്ങളിതൊക്കെ കൊണ്ടാടിക്കോളൂ പക്ഷേ ഗൃഹലക്ഷ്മി ഈ കുലസ്ത്രീ ഫോട്ടോയിലൂടെ വിപ്ലവകരമായ ചുവടു വയ്പ് നടത്തി എന്നൊന്നും പറഞ്ഞു ചിരിപ്പിക്കരുത് …
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്