മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

മലപ്പുറം: അരീക്കോട് 22കാരിയെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം സ്വദേശിനിയായ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്.
ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയുമായി രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്