മന്ത്രി മണിയെ സമിതിയില്‍ ഉള്‍പെടുത്തിയതില്‍ തെറ്റില്ല- കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനുള്ള മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്‍പെടുത്തിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയിലെ മുതിര്‍ന്ന നേതാവെന്ന നിലക്കാണ് അദ്ദേഹത്തെ സമിതിയില്‍ ഉള്‍പെടുത്തിയതെന്ന ചൂണ്ടിക്കാണിച്ച കാനം സമിതിയില്‍ ആരുണ്ടെങ്കിലും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും വ്യക്തമാക്കി.
സമിതിയില്‍ മണിയെ ഉള്‍പെടുത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മണിയെ ഉള്‍പെടുത്തുന്നത് കള്ളന് താക്കോല്‍ നല്‍കുന്നത് പോലെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്