മദ്യപന്‍മാരുടെ പോക്കറ്റ് കാലിയാക്കുമോ..? മദ്യ നികുതി 200 – 210 ശതമാനക്കി ! അന്യ സംസ്ഥാന തൊഴിലാളകള്‍ ഇനി അതിഥികള്‍
മദ്യവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിച്ചതോടെയാണ് വിദേശ മദ്യവില വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബീറുകള്‍ക്കും വില്‍പനികുതി സര്‍ചാര്‍ജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ്, ടേണ്‍ ഓവര്‍ ടാക്സ് എന്നിവ ബാധകമാണ്. ഇതില്‍ വില്‍പനികുതി സര്‍ചാര്‍ജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വില്‍പനനികുതി നിരക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ നികുതി വര്‍ധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുള്ളതില്‍ നിന്നും നാമമാത്രമായ വര്‍ധന മാത്രമേ മദ്യത്തിന് ഉണ്ടാവൂ. അതേസമയം ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഇനി വിദേശമദ്യം വില്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത മദ്യവും വിദേശ നിര്‍മ്മിത മദ്യവും വില്‍ക്കാന്‍ അധികാരമുള്ള സ്ഥാപനം ബിവറേജസ് കോര്‍പ്പറേഷാണ്. എന്നാല്‍ ഇതു വരെ കോര്‍പ്പറേഷന്‍ വിദേശമദ്യം വിറ്റിട്ടില്ല.
ഇത് മുതലെടുത്ത് സമാന്തരമദ്യകച്ചവടത്തിലൂടെ വിദേശമദ്യവില്‍പന സജീവമാണെന്നും ഇത് സര്‍ക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യവില്‍പനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. വിദേശമദ്യത്തിനും വൈനിനും നിലവില്‍ 150 ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന് മത്സരക്ഷമമായ നികുതി വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നികുതി 78 ശതമാനമായി കുറയ്ക്കുകയാണ്.
അതേസമയം ഭാവിയില്‍ വിദേശമദ്യത്തിന്റെ വരവ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഭീഷണിയാവാതിരിക്കാന്‍ വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാന വില കെയ്സിന് ആറായിരം രൂപയായും വൈനിന് മൂവായിരം രൂപയായും നിശ്ചയിച്ചു. മദ്യവില്‍പനയിലൂടെ അറുപത് കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം മദ്യവര്‍ജ്ജനത്തിന്റെ പേര് പറഞ്ഞ് ബാറുകള്‍ മുഴുവന്‍ തുറന്നു കൊടുത്ത സര്‍ക്കാര്‍ മദ്യപാനം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്കോ് മാനസീക ആരോഗ്യ പ്രതിസന്ധികള്‍ക്കോ ഒരു രൂപപോലും വകയിരുത്തിയിട്ടുമില്ല. നിലവില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ സിംഹഭാഗവും മദ്യപരുടെ സംഭാവനയാണ്
ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്നും ഇവരുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കുമെന്നും പ്രഖ്യാപിച്ചു.
തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ ജന്മഗ്രാമമായ പെരളശ്ശേരിയില്‍ അദ്ദേഹത്തിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിന് 10 കോടി. എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്നും തോമസ് ഐസക് ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.
പുന്നപ്ര വയലാര്‍ സ്മാരകത്തിനും പത്തുകോടി പ്രഖ്യാപിച്ചു. എകെജിയെക്കുറിച്ച് സുശീലാഗോപാലന്റെ കുറിപ്പുകള്‍ അനുസ്മരിച്ച ശേഷമായിരുന്നു ധനമന്ത്രി സ്മാരകത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. കലാ സാംസ്ക്കാരിക മേഖലയ്ക്ക് 144 കോടിയും വകയിരുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്