ബോര്‍ഡ്/കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ഇനി ബി.ജെ.പിയോട് സഹകരിക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബോര്‍ഡ്/കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ഇനി ബി.ജെ.പിയുമായി സഹകരണത്തിനില്ല. എം.പി സ്ഥാനം ആവശ്യപ്പെട്ടുവെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി.യില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇത്തരം വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെന്നും തുഷാര്‍ പറഞ്ഞു.
കഴിഞ്ഞ തവണ ബി.ജെ.പിയ്ക്ക് വോട്ട് കൂടിയത് ബി.ഡി.ജെ.എസ് മൂലമാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പിയെ ഒഴിവാക്കി ഘടകകക്ഷികളുടെ യോഗം ചേരുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കണിച്ചുകുളങ്ങര കരപ്പുറം റസിഡന്‍സിയില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു തുഷാര്‍.
അതേസമയം, ബി.ഡി.ജെ.എസ് ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണെന്നും ചില പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അത്തരം പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും ബി.ജെ.പി ദേശീയസമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരന്‍ രാവിലെ പ്രതികരിച്ചിരുന്നു. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയുടെ വിജയത്തിനു വേണ്ടി ബി.ഡി.ജെ.എസ് പ്രവര്‍ത്തിക്കുമെന്നാണ് വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്