×

ബിനോയിയുടെ വിദേശ മൂലധനം അധ്വാനത്തിന്റെ ഫലം; പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ന്യായീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിനോയ് കോടിയേരിയുടെ വിദേശത്തെ മൂലധനം അധ്വാനത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസില്‍ പെടുന്ന ആദ്യവ്യക്തിയല്ല ബിനോയ് കോടിയേരിയെന്നും ബനോയിക്ക് ഗള്‍ഫില്‍ എന്ത് ബിസിനസാണെന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും, ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് അപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കടകംപള്ളി പറഞ്ഞു.

13 കോടിയുടെ സാമ്ബത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്ബനി നല്‍കിയ പരാതിയിന്‍മേലാണ് ബിനോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നാട്ടിലേക്ക് വരാനൊരുങ്ങിയ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ബിനോയിയുടെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിരുന്നു.

യു എസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ബിനോയ് ദുബായിലേക്ക് തിരിച്ചത്. കേസുകള്‍ ദുബായില്‍ തന്നെ ഒത്തു തീര്‍പ്പാക്കാനായിരുന്നു ശ്രമം. 10 ലക്ഷം ദിര്‍ഹം നല്‍കാനുണ്ടെന്നാണ് മര്‍സൂഖി നല്‍കിയ പരാതിയില്‍ പറയുന്നത്. 30 ലക്ഷം ദിര്‍ഹംവായ്പ വാങ്ങിയിട്ട് 20 ലക്ഷം ദിര്‍ഹമാണ് തിരികെ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top