ബിഡിജെഎസ് ബിജെപിക്കൊപ്പം; എല്ലാ ആവശ്യങ്ങളും കേന്ദ്രനേതൃത്വം അംഗീകരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപിക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പികെ കൃഷ്ണദാസ്. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചു. ഈ വിവരം തുഷാര്‍ വെള്ളാപ്പള്ളിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രഖ്യാപനം കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിയും ബിഡിജെഎസ്സും രാമലക്ഷ്മണന്മാരെ പോലെ പ്രവര്‍ത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. ബിഡിജെഎസിന് എന്‍ഡിഎയില്‍ നേരിടേണ്ടി വന്നത് അവഗണന മാത്രം. ബിഡിജെഎസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്