ബിജെപിയുമായി ബന്ധങ്ങളുണ്ട്; ഇടപെടുന്നവര്‍ക്ക് വോട്ട് പ്രതിഫലമായി നല്‍കു യാക്കോബയാ സഭാ
ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധങ്ങളുണ്ട്; അപകടഘട്ടത്തില്‍ നീതിയുക്തമായി ഞങ്ങെളുടെ വിഷമത്തില്‍ ഇടപെടുന്നവര്‍ക്ക് വോട്ട്‌് പ്രതിഫലമായി നല്‍കുമെന്നും യാക്കോബയാ സഭാ സുന്നഹദോസ് സെക്രട്ടറി. അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ബിജെപിക്കുള്ള പിന്തുണ അസന്നിഘ്‌ദ്ധമായി പ്രഖ്യാപിച്ചു. അനുഗ്രഹിക്കപ്പെട്ടവരെ.. രാഷ്ട്രീയമായി ആരോടും പ്രത്യേകം മമതയില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഈ സഭയിലെ വിശ്വാസികളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭാ സെക്രട്ടറിയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും തമ്മില്‍ കഴിഞ്ഞ ദിവസം മംഗലാപുരത്ത് വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. സഭയുടെ ആവശ്യങ്ങളും കോടതി വിധി സംബന്ധിച്ച മറ്റ് രേഖകളും, പ്രശ്‌നം പരിഹരിക്കാനുള്ള ഫോര്‍മുല സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മാര്‍ച്ച് പത്തിന് മുമ്പ് നല്‍കാനും ആദ്യ കൂടിക്കാഴ്‌ചയില്‍ തീരുമാനമായി. ഈ രേഖകളും ആവശ്യങ്ങളും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിരാജ് നാഥ് സിംങ്ങിന്റെയും അമിത്‌ഷായെും ഇടപെടുവിക്കാമെന്നും അല്‍ഫോന്‍സ് പിതാവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സഭയും എല്‍ഡിഎഫ് – യുഡിഎഫ് കക്ഷികളില്‍ ആറോളം എംഎല്‍എ മാര്‍ ഉണ്ടെങ്കിലും അവരൊക്കെ സഭയുടെ കാര്യത്തില്‍ നീതിയുക്തമായ തീരുമാനത്തിനായി നിയമസഭയില്‍ ഇടപെടുന്നില്ല. പ്രമുഖ മാധ്യമ ഗ്രൂപ്പും, പ്രമുഖ ഫൈനാന്‍സ് സ്ഥാനത്തിന്റെയും, കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാവിന്റെയും സഹായങ്ങള്‍ ഓര്‍ത്തഡോക്‌സ് പക്ഷത്താണ്.
കുടുംബത്തിലെ ഒരംഗത്തിന് വീതം നല്‍കി അവരെ തറവാട്ടില്‍ നിന്നും ഒഴിവാക്കുന്നതുപോലെ സഭയുടെ സ്വത്തുക്കള്‍ ധാരണയിലെത്തി വീതം വയ്‌ക്കാന്‍ തയ്യാറാണെന്നും യാക്കോബൈറ്റ് പ്രതിനിധികള്‍ ഗ്രാമജ്യോതി ന്യൂസിനോട് പറഞ്ഞു.
കൊച്ചി കലൂര്‍ സ്റ്റേഡിയില്‍ നടന്ന വിശ്വാസ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ വിവരങ്ങള്‍ യാക്കോബായോ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ അന്തോഖ്യാ പാത്രിയാര്‍ക്കീസ് സൂചിപ്പിച്ചതും വിശ്വാസികളെ ഇപ്പോഴത്തെ കഷ്ട സ്ഥിതിയില്‍ നിന്നും പ്രത്യാശയിലേക്ക നയിച്ചിട്ടുണ്ട്.
ബിജെപിയുമായുള്ള ഒരു പാലമായി ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് യുവമോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാവുമായി റിജോ എബ്രഹമാണാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്