ബിജെപിയുടെ മുന്നേറ്റത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ് മുഴുവനും ബിജെപിയായി മാറിയെന്നാണ് പിബി അംഗവും മുതിര്‍ന്ന നേതാവുമായ എം.എ. ബേബിയുടെ ആരോപണം.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് മികച്ച മുന്നേറ്റം നടത്താനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രകടിപ്പിച്ച മുന്നേറ്റം സംസ്ഥാനത്തെ നഗരങ്ങളിലും ആദിവാസി മേഖലകളിലും പാര്‍ട്ടിയെ കൈയ്യൊഴിഞ്ഞതാണ് തിരിച്ചടിയായത്.
കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് നടത്തിയ പ്രചരണത്തില്‍ തൊഴിലില്ലായ്മയും യുവജനങ്ങളെയും കൈയ്യിലെടുത്താണ് പ്രചരണം നടത്തിയത്.
ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തന്നെ ബിജെപി വ്യക്തമായ ലീഡ് നേടിയെടുത്തു. ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്